ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്
Jul 22, 2021, 11:03 IST
ചെന്നൈ: (www.kasargodvartha.com 22.07.2021) ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്‌സ് ഷൂടിലാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. റോപില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള്‍ ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു.
സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊകേഷന്‍ ഹൈദരാബാദ് ആണ്. വിശാലിന്റെ 31മത്തെ ചിത്രമാണിത്.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Actor, Injured, Actor Vishal Gets Injured While Shooting