New Movie | ആരാധകര്‍ കാത്തിരുന്ന വിജയിയുടെ 'വരിശ്' തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ചെന്നൈ: (www.kasargodvartha.com) ആരാധകര്‍ കാത്തിരുന്ന വിജയിയുടെ 'വരിശ്' തീയേറ്ററുകളിലേക്ക് എത്തും. ദീപാവലി സംബന്ധിച്ച് പുറത്തിറക്കിയ സ്‌പെഷല്‍ പോസ്റ്ററിലാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉള്ളത്. ചിത്രം പൊങ്കല്‍ റിലീസ് ആയി ലോകമാകമാനം എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തീയേറ്ററുകളിലെത്തുക അടുത്ത വര്‍ഷത്തെ പൊങ്കലിന് ആയിരിക്കുമെന്ന് നേരത്തെ റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്റെ നിര്‍മാണം. ഈ നിര്‍മാണ കംപനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Actor Vijay's new movie release date announced.