ശിവ കാര്‍തികേയന്റെ 'ഡോണ്‍' തീയേറ്ററിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Jan 31, 2022, 11:46 IST
ചെന്നൈ: (www.kasargodvartha.com 31.01.2022) ശിവ കാര്‍തികേയന്‍ നായകനായി എത്തുന്ന ചിത്രം 'ഡോണി'ന്റെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച് 25നാണ് 'ഡോണ്‍' പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. തിയറ്ററില്‍ തന്നെയാകും റിലീസ്. ശിവ കാര്‍തികേയന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
സിബി ചക്രവര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന്‍- കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഡോണ്‍. ശിവ കാര്‍ത്തികേയനും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധയമായ വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ്‌നാട്ടിലെ തീയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രം 'ഡോക്ടറി'ന് ശേഷമാണ് ശിവ കാര്‍ത്തി 'ഡോണി'ല്‍ നായകനായി എത്തുന്നത്.
Keywords: Chennai, News, National, Top-Headlines, Theater, Cinema, Actor, Sivakarthikeyan, Entertainment, Actor Sivakarthikeyan's New movie Don To Release In Theatres On March 25.