മലയാളികള്‍ക്ക് വിഷുദിനാശംസയുമായി നടന്‍ പ്രഭാസ്; പ്രണയ ചിത്രം രാധേശ്യാമിന്റ പോസ്റ്റര്‍ പുറത്തിറക്കി
ചെന്നൈ: (www.kasargodvartha.com 13.04.2021) മലയാളികള്‍ക്ക് വിഷുദിനാശംസകള്‍ നേര്‍ന്ന് തെലുങ്ക് നടന്‍ പ്രഭാസ്. പ്രണയ ചിത്രമായ രാധേശ്യാമിന്റ പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് താരം ആശംസകള്‍ നേര്‍ന്നത്. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മെനി ഫെസ്റ്റിവല്‍സ് വണ്‍ ലൗവ് എന്ന അടിക്കുറിപ്പോടെയാണ് പുറത്തിറക്കിയത്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് രാധേശ്യാമം.
തവിട്ടു നിറത്തിലുള്ള ബനിയന്‍ ധരിച്ച് ആരെയോ നോക്കി ചിരിക്കുന്ന പ്രഭാസിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. റോമിന്റെ പശ്ചാത്തലത്തിലും രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തിലും അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ചിത്രീകരിച്ചത്. ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി വേഷമിചുന്നത് ബോളിവുഡ് താരം പൂജ ഹെഡ്‌ഗെയാണ്. യു വി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം രാധാ കൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Actor, Actor Prabhas wishes Malayalees Happy Vishu Day; Poster of the romantic movie Radhesham released