New Movie | ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' ഒക്ടോബറില്‍
കൊച്ചി: (www.kasargodvartha.com) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 'മോണ്‍സ്റ്റര്‍' ഒക്ടോബറില്‍ റിലീസ് ചെയ്യും. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ട്രേഡ് അനലിസ്റ്റും എന്റര്‍ടെയ്ന്റ്‌മെന്റ് ട്രാകറുമായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായി മോണ്‍സ്റ്റര്‍ എത്തുമെന്നാണ് അദ്ദേഹം കുറിച്ചത്.
'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ശമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റന്‍ഡ് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
#Monster @Mohanlal @LakshmiManchu action suspense thriller directed by hit maker #Vysakh confirmed for a Deepavali release on Oct 21! pic.twitter.com/JwE2ZvMGiP
— Sreedhar Pillai (@sri50) September 17, 2022
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Actor Mohanlal's movie Monster release date out now.