മോഹന്‍ലാലിന്റെ 'ആറാട്ടിന്' കിട്ടിയത് വമ്പന്‍ ഓപണിംഗ്; ചിത്രത്തിന്റെ ആഗോള കലക്ഷന്‍ റിപോര്‍ട് പുറത്ത്
കൊച്ചി: (www.kasargodvartha.com 22.02.2022) മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ നായകനായി എത്തുന്ന 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന ചിത്രത്തിന്റെ ആഗോള കലക്ഷന്‍ റിപോര്‍ട് പുറത്തുവിട്ടു. ആഗോള തലത്തില്‍ ചിത്രം നേടിയ ഗ്രോസ് കലക്ഷന്റെ റിപോര്‍ട് മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വമ്പന്‍ ഓപണിംഗാണ് കിട്ടിയിരിക്കുന്നത്.
ആഗോള തലത്തില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം 17.80 കോടി രൂപയാണ് കലക്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം വന്‍ വിജയമായി മാറിയിരിക്കുന്നുവെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ലോകമാകമാനം 2700 സ്‌ക്രീനുകളിലാണ് 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' റിലീസ് ചെയ്തത്.
ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പല മാര്‍കറ്റുകളിലും ഷോ കൗണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് ചിത്രം. ശ്രദ്ധ ശ്രീനാഥ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയ താരങ്ങളും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mohanlal, Movie, Neyyattinkara Gopante Aaraattu, Box office report, Actor Mohanlal starrer film Neyyattinkara Gopante Aaraattu box office report.