കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍
കൊച്ചി: (www.kasargodvartha.com 10.03.2021) കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നടന്‍ മോഹന്‍ലാല്‍. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍കാര്‍ നിര്‍ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്‌സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇപ്പോള്‍ രണ്ടാംഘട്ട വാക്സിനേഷനാണ് നടക്കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്. മാര്‍ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്സിനേഷന്‍ ആരംഭിച്ചത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, hospital, Vaccinations, Actor Mohanlal receiving the first dose of Covid vaccine