ഞാനൊന്നും ഒരുപകാരവും അവര്‍ക്ക് ചെയ്തിട്ടില്ല, മഹാഭാഗ്യമാണ് ആ സ്നേഹം കിട്ടുന്നത്: മമ്മൂട്ടി
Mar 5, 2022, 17:50 IST
കൊച്ചി: (www.kasargodvartha.com 05.03.2022) നടന് തന്റെ ആരാധകരെ കുറിച്ച് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആരാധകരുടെ സ്നേഹം ലഭിക്കുന്നത് മഹാഭാഗ്യമെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും പുതിയ ചിത്രം 'ഭീഷ്മ പര്‍വ്വം' വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോഴാണ് ദുബൈയിയിലെ പ്രസ് മീറ്റിനിടെ മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാന്‍ ഇന്ന് ഇങ്ങോട്ട് വന്നപ്പോള്‍ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആര്‍ത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവര്‍ക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്', എന്ന് മമ്മൂട്ടി പറഞ്ഞു.

അതേസമയം ഭീഷ്മപര്‍വ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. മാര്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തതത് അമല്‍ നീരദാണ്. തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമല്‍ നീരദും ദേവ്ദത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Mammootty-Filim, Actor Mammootty talk about his fans.