രജനികാന്തിന്റെ വീടിന് മുമ്പില്‍ ആരാധകന്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: (www.kasargodvartha.com 01.01.2021) രജനികാന്തിന്റെ വീടിന് മുമ്പില്‍ ആരാധകന്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചന്നൈ സ്വദേശി മുരുകേശനാണ് ദേഹത്ത് തീ കൊളുത്താന്‍ ശ്രമിച്ചത്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള പ്രതിഷേധമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. രജനികാന്തിന്റെ വസതിക്ക് മുന്നില്‍ ആരാധകരുടെ കുത്തിയിരിപ്പ് പ്രതിഷേധവും തുടരുന്നുണ്ട്. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു പിന്മാറ്റം.
Keywords: Chennai, news, National, Cinema, Entertainment, Actor, Top-Headlines, suicide-attempt, House, A fan's suicide attempt in front of Rajinikanth's house