city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സ്വാസിക, ബീന ആന്റണി അടക്കം 3 പേര്‍ക്കെതിരെ കേസ്

Case against actors Swasika, Beena Antony and Manoj
Photo Credit: Instagram/Swaswika and Beena Antony

● വീഡിയോയും അഭിമുഖങ്ങളും പരാതിക്ക് ആധാരമായി.
● നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.
● ആലുവ ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടിയാണ് പരാതി നല്‍കിയത്. 

കൊച്ചി: (KasargodVartha) സ്വന്തം യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നടിയുടെ പരാതിയില്‍ സിനിമാ താരങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രമുഖ താരങ്ങളായ സ്വാസിക (Swasika), ബീന ആന്റണി (Beena Antony) ഇവരുടെ ഭര്‍ത്താവ് മനോജ് (Manoj) എന്നിവര്‍ക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. 

ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും തങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പരാതിക്കാരിക്കെതിരെ വീഡിയോ ചെയ്തിരുന്നു. നടി സ്വാസിക നല്‍കിയ ചില അഭിമുഖങ്ങളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഈ നടിക്കെതിരെ പരോക്ഷമായി സംസാരിച്ചിരുന്നു. ഇതാണ് പരാതിക്ക് ആധാരം.

സിനിമ മേഖലയിലെ ജയസൂര്യ അടക്കം പ്രമുഖ നടന്മാരാര്‍ക്കെതിരെ ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെയാണ് സ്വാസികയും ബീനാ ആന്റണിയും ഭര്‍ത്താവ് മനോജും ശബ്ദം ഉയര്‍ത്തിയത്. പ്രമുഖ നടന്‍മാര്‍ക്കെതിരെ ആരോപണം ഉയര്‍ത്തി ഇവര്‍ സാമൂഹിക മാധ്യങ്ങളില്‍ നിരവധി അഭിമുഖങ്ങളും നല്‍കിയിരുന്നു. ഇതിനെതിരെയാണ് നടിമാര്‍ ശബ്ദം ഉയര്‍ത്തിയത്. എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മൂവര്‍ക്കുമെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കുക ആയിരുന്നു.

കേസില്‍ ബീന ആന്റണി ഒന്നാം പ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമര്‍ശം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

#malayalamcinema #controversy #onlineabuse #women #beenaantony #swasika #manoj

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia