Marriage News | 15 വര്‍ഷത്തെ പ്രണയത്തിനു ശേഷം നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു?
● ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
● ബാലതാരമായാണ് കീർത്തി സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
● ആന്റണി തട്ടിൽ ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യവസായിയാണ്.
തിരുവനന്തപുരം: (KasargodVartha) നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകുന്നത്. തന്റെ ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിക്കുന്നത് എന്നാണ് വിവരം.
ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.
സിനിമ നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായാണ് കീർത്തി സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, 'മഹാനടി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു.
ആരാണ് ആന്റണി തട്ടിൽ?
ആന്റണി തട്ടിൽ ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യവസായിയാണ്. കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി അടുപ്പത്തിലാണെന്നും ഹൈസ്‌കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വരുംദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് സൂചന. കീർത്തി സുരേഷ് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത വൈറലായിക്കൊണ്ടിരിക്കുകയാണ്.
#KeerthySuresh #Marriage #AntonyThattil #LoveStory #ActressWedding #KeerthySureshWedding