'സാഹോ, ദേ പോണു തന്റെ സേട്ടന്‍'; ദിലീപിന് പിന്തുണച്ചുള്ള അജു വര്‍ഗീസിന്റെ പോസ്റ്റിന് ഫെയ്‌സ്ബുക്കില്‍ പൊങ്കാല
Jul 11, 2017, 17:30 IST
കൊച്ചി: (www.kasargodvartha.com 11.07.2017) 'സാഹോ, ദേ പോണു തന്റെ സേട്ടന്‍'; ദിലീപിന് പിന്തുണച്ചുള്ള അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ പൊങ്കാല. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അജു വാര്‍ഗീസ് മുമ്പ് ചെയ്ത പോസ്റ്റിന് കീഴെയാണ് ട്രോളന്മാര്‍ പണി തുടങ്ങിയത്.
തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, ഇനി നിങ്ങള്‍ അഭിനയിക്കുന്നതോ നിര്‍മ്മിക്കുന്നതോ ആയ സിനിമകള്‍ കാണില്ലെന്നാണ് അജുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റില്‍ നിറയുന്ന കമന്റുകള്‍. കാര്യങ്ങള്‍ അറിയാതെ വായില്‍ തോന്നുന്നത് വിളിച്ചുപറയാന്‍ ഇത് സിനിമ അല്ല, ഒരു സ്ത്രീയുടെ മാനത്തിന്റെ വിഷയമാണെന്നായിരുന്നു അജുവിനുള്ള മറ്റൊരു ഓര്‍മപ്പെടുത്തല്‍.
ദിലീപിന്റെ പങ്ക് വ്യക്തമായതോടെ മറ്റൊരു പോസ്റ്റിട്ട് പ്രതികരിക്കാനാണ് അജുവിനോട് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വെല്ലുവിളി. ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തില്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. എന്നാല്‍ അറിവില്ലായ്മ കൊണ്ട് സംഭവിച്ച അബദ്ധം എന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു അജു പിന്നീട്.
Keywords: Kerala, Kochi, Top-Headlines, news, Actor, Entertainment, Crime, Social-Media, Actress attack case: Fans against Aju Varghees, Dileep,