തന്റെ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടന് വിജയരാഘവന് നിയമനടപടിക്ക്
May 11, 2017, 17:00 IST
തിരുവനന്തപുരം: (www.kasargodvartha.com 11/05/2017) തന്റെ വ്യാജ മരണ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടന് വിജയ രാഘവന് നിയമ നടപടിയിലേക്ക്. താന്‍ അപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
അച്ഛന്റെ മരണവാര്‍ത്ത വാട്സ്ആപ്പില്‍ കണ്ടല്ലോ എന്ന് മകനാണ് ആദ്യം പറഞ്ഞത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള ആഹ്ലാദമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ വിജയരാഘവന് മരിച്ചുവെന്നായിരുന്നു ബുധനാഴ്ച രാത്രി മുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണം. ആംബുലന്‍സിന്റെ ചിത്രം സഹിതമായിരുന്നു വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ദിലീപ് ചിത്രം രാമലീലയിലെ ഒരു ചിത്രമാണ് ഇതിനായി ഉപയോഗിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Actor, Entertainment, Crime, Police, Complaint, Case, Fake, Top-Headlines, News, Actor Vijayaraghavan to book against fake news.