കാഞ്ഞങ്ങാടിന്റെ കഥ ബായു ഫിലിം ഫെസ്റ്റിവലില്‍
Jan 21, 2016, 13:44 IST
കൊച്ചി: (www.kasargodvartha.com 21.01.2016) കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം വോളിബോള്‍ കളിക്കാരുടെ കഥ പറഞ്ഞ ഡോക്യുഡ്രാമ ബുധനാഴ്ച ആരംഭിച്ച 11-ാമത് ബായു അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. 0-41 എന്നു പേരിട്ടിരിക്കുന്ന ചിത്രം ജനുവരി 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് പ്രദര്‍ശിപ്പിക്കുക.
91 മിനിറ്റുളള ചിത്രം വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. അരയി നദിക്കരയുടെ പശ്ചാത്തലത്തില്‍ ദിവസവും വോളിബോള്‍ കളിക്കാന്‍ ഒത്തുകൂടുന്ന ഒരുപറ്റം യുവാക്കളുടെ കഥയാണിത്. മാര്‍ച്ചില്‍ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന സൗത്ത് ആഫ്രിക്കന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നു സംവിധായകന്‍ സെന്ന ഹെഗ്‌ഡെ പറഞ്ഞു.
നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തിലാണ് പ്രദര്‍ശനം. എതിരാളികളായ രണ്ടു ടീമുകളും, ഒരു ടീം വിജയിക്കുമ്പോള്‍ മറ്റൊരു ടീം പരാജയത്തില്‍ നിന്നു തിരികെ കയറാന്‍ ശ്രമിക്കുന്നതുമാണ് കഥ. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ യഥാര്‍ത്ഥമാണ്. അതുകൊണ്ടു തന്നെ റിഹേഴ്‌സലോ മേക്കപ്പോ ഇല്ലായിരുന്നു. കാഞ്ഞങ്ങാട് ശൈലിയിലാണ് സംഭാഷണം.
1,000 എന്‍ട്രികളാണ് ബായു ഫെസ്റ്റിലുള്ളത്. ഇതില്‍ 27 നറേറ്റീവ് ഫീച്ചറുകള്‍, 25 ഡോക്യുമെന്ററികള്‍, 30 ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമുകള്‍, 98 നറേറ്റീവ് ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവ ഉള്‍പെടുന്നു. ജപ്പാന്‍, ഓസ്‌ട്രേലിയ, നേപ്പാള്‍, ഇന്ത്യ, ഇന്തോനേഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
SUMMARY: A docudrama that captures the life and aspirations of a bunch of volleyball players in Kanhangad will be screened at 11th 'Cinema on the Bayou' festival that begins on Wednesday. The 91-minute docudrama - titled '0-41*' - will be screened on January 26 at 12noon in Cite De Arts Thetare under the world premiere category.
Keywords : Kochi, Entertainment, Kerala, Film, Volleyball, Youth.