city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷൈജുവും കൂട്ടുകാരും പറയുന്ന 'ഹണ്‍ഡ്രഡ് ബക്ക്‌സ്' തട്ടിപ്പ് കഥ

കാസര്‍കോട്: (www.kasargodvartha.com 07.10.2014) ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഏത് വിധത്തിലുള്ള തട്ടിപ്പും പുറത്തിറക്കുന്ന യുവതലമുറയുടെ കഥ പറയുകയാണ് കാസര്‍കോട് സ്വദേശിയായ ഷൈജു ചെന്നിക്കരയുടെ ഹന്‍ഡ്രഡ് ബക്ക്‌സ് ടെലി ഫിലിം. മഷി പുരണ്ട ഒരു 100 രൂപ നോട്ട് ചിലവാക്കാനുള്ള നായകന്റെ പെടാപ്പാടാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വളരെ രസകരവും മനോഹരവുമായാണ് ശബ്ദ സംഭാഷണങ്ങളില്ലാത്ത ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നായകന്‍ മഷി പുരണ്ട 100 രൂപ പലയിടത്തും ചിലവാക്കാന്‍ നോക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അതിന് സാധിക്കാതെ വന്നതോടെ ഒരു അന്ധനില്‍ നിന്നും ലോട്ടറിയെടുത്ത് ചിലവാകാത്ത പണം  നല്‍കുന്നിടത്താണ് സിനിമ അവസാനിപ്പിക്കുന്നത്. കലാമൂല്യമുള്ള ഈ ചിത്രം വലിയൊരു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്.

കാരുണ്യം കാട്ടേണ്ടവരോട് പോലും കരുണ കാട്ടാതിരിക്കുന്ന യുവതലമുറ പണം ധൂര്‍ത്തടിക്കുകയും പിന്നീട് ആവശ്യത്തിന് പണമില്ലാതെ അലയുകയും ചെയ്യുന്ന വര്‍ത്തമാന ജീവിതമാണ് ഹണ്‍ഡ്രഡ് ബക്ക്‌സ് പറയുന്നത്. ചതിയും വഞ്ചനയും സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞതോടെ നന്മയും സഹതാപവും സ്‌നേഹവും നാടുനീങ്ങുന്നുവെന്ന സന്ദേശമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരിലെത്തിക്കുന്നത്.

ഹണ്‍ഡ്രഡ് ബക്ക്‌സ് കഥ ഇങ്ങനെ: എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് അടിച്ച് പൊളിച്ച് നഗര ജീവിതം ആസ്വദിക്കുന്ന നായകന്‍ ബസില്‍ യാത്രക്കാരനായെത്തുന്നു. ടിക്കറ്റെടുക്കാന്‍ കൊടുത്ത മഷി പുരണ്ട 100 രൂപ നോട്ട് കണ്ടക്ടര്‍ തിരിച്ച് നല്‍കുകയും പുതിയ നോട്ട് ആവശ്യപ്പെടുകയും വേറെ പണം ഇല്ലാത്തതിനാല്‍ നായകനെ ബസില്‍ നിന്നും പാതിവഴിക്ക് ഇറക്കിവിടുകയും ചെയ്യുന്നു. പിന്നീട് ഇതേ നോട്ടുമായി ജ്യൂസ് പാര്‍ലറിലേക്കാണ് നായകന്‍ ഹന്‍ഡ്രഡ് ബര്‍ക്ക്‌സിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അവിടെ നിന്നും ജ്യൂസ് കുടിച്ച നായകന്‍ ബസില്‍ നിന്നും നിരസിച്ച 100 രൂപ കാട്ടിയപ്പോള്‍ ജ്യൂസ് പാര്‍ലര്‍ ഉടമയും അത് മടക്കി.

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ബാക്കി പണം എണ്ണിക്കൊണ്ടു പോവുകയായിരുന്ന ഒരു പെണ്‍കുട്ടിയെ പറ്റിക്കാനാണ് നായകന്റെ മൂന്നാമത്തെ ശ്രമം. ആ ശ്രമം ആദ്യം ഫലിച്ചുവെങ്കിലും പിന്നാലെ കെണി തിരിച്ചറിഞ്ഞെത്തിയ പെണ്‍കുട്ടി നോട്ടിലെ മഷി കാണിച്ച് വാങ്ങിയ പണം തിരിച്ചു വാങ്ങി. ആരെയും പറ്റിക്കാന്‍ കഴിയില്ലെന്ന് വിശ്വസിച്ച് നായകന്‍ വിശ്രമിക്കുമ്പോഴാണ് അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്‍ കണ്‍മുന്നില്‍ കാല്‍വഴുതി വീണത്.

നന്മ വറ്റാത്ത നായകന്‍ ആ അന്ധനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് സഹായിച്ചു. വെള്ളം ചോദിച്ചപ്പോള്‍ അതും കൊടുത്തു. വെള്ളം നല്‍കിയതിന് പകരം ഒരു ലോട്ടറി ടിക്കറ്റ് നല്‍കിയെങ്കിലും നായകന്‍ അത് സ്‌നേഹപൂര്‍വം നിസരിച്ചു. അന്ധന്‍ നടന്നു നീങ്ങിയപ്പോഴാണ് നായകനില്‍ തട്ടിപ്പിനുള്ള ചിന്ത വീണ്ടും ഉണര്‍ന്നത്. ആ മഷിപുരണ്ട നൂറ് രൂപ നോട്ട് കൊടുത്ത് ലോട്ടറി ടിക്കറ്റ് വാങ്ങി അന്ധനെ പറ്റിച്ചതില്‍ ആശ്വാസം കൊള്ളുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

മംഗലാപുരത്തും പരസരങ്ങളിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൈജു വിസ്മയയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. രാകേഷ് സാവന്റേതാണ് ആശയാവതരണം. ശ്രീജിത്താണ് നായകന്റെ വേഷത്തിലെത്തിയത്. അരുണ്‍ ശിവനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. സുഹൃത്തുക്കളുടെ സൗഹൃദ നിമിഷങ്ങളിലാണ് ചിത്രത്തിന്റെ ആശയം ഉദിച്ചത്. പിന്നീട് ഇത് എത്രയും പെട്ടെന്ന് പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലായിരുന്നു ഷൈജുവും സുഹൃത്തുക്കളും.

ഷൈജുവും കൂട്ടുകാരും പറയുന്ന 'ഹണ്‍ഡ്രഡ് ബക്ക്‌സ്' തട്ടിപ്പ് കഥ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.





Keywords: Short-filim, Kasaragod, Actor, Youth, Entertainment, 100 bucks,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia