തിയേറ്ററില്‍ മമ്മുട്ടി ചിത്രത്തോട് അവഗണന; ചിത്രം വിതരണകമ്പനി പിന്‍വലിച്ച്
Dec 26, 2011, 15:30 IST
കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ വിനായക തീയേറ്റര്‍ കോംപ്ലക്‌സില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും പുതിയ ചിത്രങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതില്‍ അരിശം പൂണ്ട മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കളും വിതരണക്കമ്പനിയയും മമ്മൂട്ടിയുടെ ചിത്രം വിനായക തീയേറ്ററില്‍ നിന്ന് പിന്‍വലിച്ചു. മുരളി ഫിലിംസിന്റെ ബാനറില്‍ പി മാധവന്‍ നായര്‍ നിര്‍മ്മിച്ച് ഷാഫി സംവിധാനം ചെയ്ത വെനീസിലെ വ്യാപാരി എന്ന പുതിയ ചിത്രത്തോട് തീയേറ്റര്‍ മാനേജ്‌മെന്റ് അവഗണന കാട്ടിയെന്നാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പരാതി.
മമ്മൂട്ടി ചിത്രം ഡിസംബര്‍ 16 ന് വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. അന്ന് തന്നെ വി അശോക് കുമാറും നവീന്‍ ശശീധരനും നിര്‍മ്മിച്ച് പ്രിയര്‍ശന്‍ സംവിധാനം ചെയ്ത അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന മോഹന്‍ലാല്‍ ചിത്രവും പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി ചിത്രം വിനായക പാരഡൈസിലാണ് ആദ്യം പ്രദര്‍ശനം തുടങ്ങിയത്. മോഹന്‍ലാല്‍ ചിത്രം ന്യൂ വിനായകയിലും. ഈ രണ്ട് ചിത്രത്തിനും നല്ല കലക്ഷനായിരുന്നു. ഇതിനിടയിലാണ് അക്കുഅക്ബര്‍ സംവിധാനം ചെയ്ത് അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും നിര്‍മ്മിച്ച ദിലീപ് അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ഈ ചിത്രം കാഞ്ഞങ്ങാട് ന്യൂ വിനായക തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന ചിത്രം ന്യൂവിനായകയിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് പരസ്യപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ന്യായമായും മോഹന്‍ലാല്‍ ചിത്രം ഈ തീയേറ്ററില്‍ നിന്ന് കോംപ്ലക്‌സിലെ മറ്റൊരു തീയേറ്ററിലേക്ക് മാറ്റേണ്ടതായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രം വിനായക പാരഡൈസില്‍ നിന്ന് മാറ്റി തീരെ നിലവാരം കുറഞ്ഞ വിനായകയിലേക്കും മോഹന്‍ലാല്‍ ചിത്രം ന്യൂവിനായകയില്‍ നിന്ന് വിനായ പാരഡൈസിലേക്കും തീയേറ്റര്‍ ഉടമ മാറ്റുകയായിരുന്നു.
ഇതേ തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. അവര്‍ ഇക്കാര്യം അസോസിയേഷന്‍ സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. അവരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മമ്മൂട്ടി ചിത്രത്തിന്റെ വിതരണക്കമ്പനിയായ മുരളീഫിലിംസ് പ്രതിനിധി പി മനോജ് തീയേറ്റര്‍ ഉടമയുമായി ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞു. മമ്മൂട്ടി പടം മറ്റൊരു തീയേറ്ററിലേക്ക് മാറ്റിയെന്നാണ് ഉടമ അറിയിച്ചത്. എന്നാല്‍ തീരെ നിലവാരം കുറഞ്ഞ വിനായക തീയേറ്ററില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും വഴങ്ങാന്‍ തീയേറ്റര്‍ ഉടമ തയ്യാറായില്ല.ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ വിതരണ ക മ്പനി ഉടമയോട് ആവശ്യ പ്പെടുകയും ചിത്രം കാഞ്ഞങ്ങാട്ട് നിന്ന് പൂര്‍ണ്ണമായി പിന്‍വലിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം പ്ലേ ഹൗസില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മജീദ് കാഞ്ഞങ്ങാട് ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അസോസിയേഷന്‍ സംഭവത്തെ അപലപിച്ചു.
Keywords: Kasaragod, Mammootty-Filim,Theater, Kanhangad, Entertainment