city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന്റെ മുന്നേറ്റത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്രാന്‍ഡ് അംബാസിഡറായി ഞാനുണ്ടാവും: ലാല്‍ജോസ്

കാസര്‍കോട്: (www.kasargodvartha.com 16/08/2016) കാസര്‍കോട് ഗവ. കോളജിന്റെ മനം കവര്‍ന്ന് കാമ്പസുകളുടെ പ്രിയ സംവിധായകന്‍ ലാല്‍ ജോസ് എത്തി. ട്രീ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ഗവ. കോളജില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ലാല്‍ജോസ് രണ്ട് മണിക്കൂറിലേറെ നേരം വിദ്യാര്‍ത്ഥികളോടൊപ്പം ചെലവഴിച്ചു.

കാസര്‍കോടിന്റെ മുന്നേറ്റത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്രാന്‍ഡ് അംബാസിഡറായി നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താനുമുണ്ടാകുമെന്ന് കോളജ് ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസിനോട് അദ്ദേഹം പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങളുടെ മുന്നേറ്റവും ഇതിന് വേണ്ടി ഉണ്ടാകണം. കൂട്ടത്തില്‍ ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ് പരിപാടിയുടെ ഭാഗമായി നടന്ന സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പല ഭാഗത്തും സിമ്പോസിയങ്ങളും മറ്റും നടത്തി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞെങ്കിലും അവയൊന്നും വേണ്ടത്ര വിജയിച്ചില്ലെന്നും എന്നാല്‍ കാസര്‍കോട്ടെ ജനങ്ങളുടെ പരിസ്ഥിതി സ്‌നേഹം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും ലാല്‍ജോസ് പറഞ്ഞു. പാരിസ്ഥിക സംരക്ഷണത്തിന് വേണ്ടി ഒരു സൗഹൃദ സംഭാഷണത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കാസര്‍കോട്ടെ സുഹൃത്തുക്കള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നായികാ നായകന്മാര്‍ക്ക് സൗന്ദര്യം വേണമെന്ന സങ്കല്‍പം മലയാള സിനിമക്കില്ലെന്നും പച്ചയായ മനുഷ്യന്റെ കഥ കാണാനാണ് തീയേറ്ററുകളില്‍ ആള്‍തിരക്ക് ഉണ്ടാകുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ലാല്‍ജോസ് പറഞ്ഞു. ജീവിതത്തില്‍ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ പിതാവിനെ പോലെത്തന്നെ തനിക്ക് ഗുരുതുല്യനാണ് കമല്‍ സാറെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. 

ട്രീ പദ്ധതിയുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച തളങ്കര ദഖീറത്ത് സ്‌കൂളിന് ഒന്നാം സമ്മാനവും 10,000 രൂപയുടെ കാഷ് അവാര്‍ഡും, പൊയ്‌നാച്ചി ഭാരത് സ്‌കൂളിന് രണ്ടാം സമ്മാനവും 5,000 രൂപ കാഷ് അവാര്‍ഡും ലാല്‍ ജോസ് സമ്മാനിച്ചു. പദ്ധതിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ച ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അദ്ദേഹം ഉപഹാരം സമ്മാനിച്ചു. ദഖീറത്ത് സ്‌കൂള്‍ അവതരിപ്പിച്ച ഉപ്പിലിട്ട മാങ്ങ എന്ന നാടകവും അരങ്ങേറി. ഗവ. കോളജ് ഭൂമിത്ര സേന കോളജ് കാമ്പസില്‍ ഒരുക്കിയ വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന സസ്യങ്ങളുടെ പാര്‍ക്കിന്റെ പ്രഖ്യാപനവും ലാല്‍ ജോസ് നടത്തി.

പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി എ ഷാഫി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. സി ബാബുരാജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി വിനയന്‍, ഭൂമിത്ര സേന കോര്‍ഡിനേറ്റര്‍ പ്രൊഫ. മുഹമ്മദലി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുജാത എസ്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, കാസര്‍കോട് ജെ സി ഐ പ്രസിഡണ്ട് മുജീബ് അഹ് മദ്, ട്രീ പ്രവര്‍ത്തകരായ അജ്മല്‍ തളങ്കര, ടി കെ അമീന്‍, റഹ് മാന്‍ തൊട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. സേതുലക്ഷ്മി പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.

കാസര്‍കോടിന്റെ മുന്നേറ്റത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്രാന്‍ഡ് അംബാസിഡറായി ഞാനുണ്ടാവും: ലാല്‍ജോസ്

Keywords : Kasaragod, Inauguration, Programme, Entertainment, Lal Jose, My Tree.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia