കലയും സാഹിത്യവുമില്ലാത്ത ലോകത്ത് ജീവിതം ദുസ്സഹമാവും: കവി പി.എസ് ഹമീദ്
Oct 27, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 27/10/2015) കലയും സാഹിത്യവുമില്ലാത്ത ഒരു ലോകത്ത് ജീവിക്കുക എന്നത് സങ്കല്‍പ്പത്തിനുമപ്പുറമായിരിക്കുമെന്നും, മനുഷ്യനെ കളങ്ങളിലാക്കി വില തിരിച്ചു കാണുന്ന ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും അത് ദുസ്സഹമായിരിക്കുമെന്നും കവി പി.എസ് ഹമീദ് പറഞ്ഞു. രണ്ടു നാള് നീണ്ടു നില്ക്കുന്ന കാസര്‍കോട് ജി.എച്ച്.എസ്.എസ് കലോത്സവത്തിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്ത സംസ്കാരങ്ങളില്‍ നിന്ന് വരുന്ന കാസര്‍കോട്ടെ പുതുതലമുറകളെ ഏകോപിക്കുന്നതിന് ജില്ലാ ഭരണകൂടം ഇവിടുത്തെ തനത് കലയ്ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ടതാണെന്നും ഹമീദ് കൂട്ടിച്ചേര്‍ത്തു.
എസ്.എം.സി. ചെയര്മാന് ബഷീര്‍ കൊല്ലമ്പാടിയുടെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡണ്ട് എ.എസ് മുഹമ്മദ്കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു. മദര്‍ പി.ടി.എ ചെയര്‍പേഴ്സണ്‍ പ്രിയ കെ.പി, പ്രിന്‍സിപ്പല്‍ ചന്ദ്രകല, ഹെഡ്മിസ്ട്രസ് അനിതാ ഭായ്, സ്റ്റാഫ് സെക്രട്ടറി ഹരിദാസന് സി, കലോത്സവം കണ്‍വീനര്‍ പ്രദീപ് കുമാര്‍ സി.എസ്, സ്കൂള്‍ ലിറ്റററി ക്ലബ് സെക്രട്ടറി അനസുദ്ദീന് എന്‍ സംസാരിച്ചു. എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി ഡൊമിനിക് അഗസ്റ്റിന് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എന്‍.എ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, GHSS, School, Kalolsavam, Programme, Inauguration, Education, Poet PS Hameed.