city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയര്‍ വര്‍ഷാചരണ ഭാഗമായി രുചിക്കൂട്ട് ഒരുക്കി സെന്റ് പോള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/06/2016) ലോകത്തില്‍ ഏറ്റവും കൂടുതല്‍ പയര്‍ ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ ഇന്ത്യക്കാരുടെ ഭക്ഷ്യവിഭവങ്ങളില്‍ പ്രമുഖ സ്ഥാനമാണ് പയറിനുള്ളത്. പ്രോട്ടീനുകളും അമിനോ അമ്ലങ്ങളും അടങ്ങിയ പോഷക വിഭവമായ പയറിന് സസ്യാഹാരികളുടെ മെനുവിലും പ്രാധാന്യമേറെയാണ്.

3000 ത്തിലധികം പയര്‍ ഇനങ്ങള്‍ ലോകത്തെമ്പാടും ഉണ്ടെന്നാണ് കണക്ക്. പക്ഷെ പൊതുവേ നാടൊട്ടുക്കും 13 ഇനം പയര്‍ മാത്രമാണ് ഉപയോഗിച്ചു വരുന്നതെന്നും ലോകാരോഗ്യ സംഘടന പുറത്തു വിട്ട കുറിപ്പിലുള്ളത്. സുസ്ഥിര ഭാവിക്ക് പോഷക മൂല്യമുള്ള വിത്ത് എന്ന മുദ്രാവാക്യവുമായാണ് അന്താരാഷ്ട പയര്‍ വര്‍ഷാചരണത്തിന് തുടക്കമിട്ടിട്ടുള്ളത്. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളില്‍ അന്താരാഷ്ട പയര്‍ വര്‍ഷാചരണ ഭാഗമായി വന്‍പയര്‍ ഉപയോഗിച്ച് നൂറുകണക്കിന് ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കി. 10 മാസം നീളുന്ന പയര്‍ വര്‍ഷാചരണ പരിപാടികള്‍ക്കാണ് സ്‌കൂളില്‍ തുടക്കമിട്ടത്. ഒന്നാംതരം മുതല്‍ ഏഴാംതരം വരെയുള്ള ക്ലാസുകളിലെ 1040 വിദ്യാര്‍ത്ഥികള്‍ വന്‍ പയര്‍ കൊണ്ടുള്ള വ്യത്യസ്ത തരം വിഭവങ്ങള്‍ വീടുകളില്‍ തയ്യാറാക്കി സ്‌കൂളിലെത്തിച്ചു.

തുടര്‍ന്ന് ഇവയുടെ പ്രദര്‍ശനവും പങ്കുവെക്കലും നടന്നു. രക്ഷിതാക്കള്‍ മത്സരിച്ച് തന്നെ വന്‍പയര്‍ ഉപയോഗിച്ച് വിഭങ്ങള്‍ തയാറാക്കി. 14 തരം പായസം, 12 തരം സുഖിയന്‍, കുമ്പിള്‍ അപ്പം ഉള്‍പെടെ അപ്പത്തരങ്ങള്‍, നാലിനം കട്‌ലറ്റ്, അട, വട, ഹല്‍വ, കേക്ക്, വ്യത്യസ്ത രുചിക്കൂട്ടോടെ കറികള്‍, 20 തരം തോരന്‍, ചമ്മന്തി, പുഴുക്ക്, കൂട്ടുകറി, വന്‍പയറുണ്ട, അച്ചാര്‍, പുട്ട് തുടങ്ങി എണ്ണിത്തീര്‍ക്കാന്‍ പറ്റാത്ത ഭക്ഷ്യവിഭവങ്ങള്‍ സ്‌കൂള്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സ്‌കൂളിലെ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വന്‍പയര്‍ ഭക്ഷ്യവിഭവ മേളയുടെ പ്രദര്‍ശനം സ്‌കൂള്‍ മുഖ്യാധ്യാപിക സിസ്റ്റര്‍ ആഗ്‌നസ് മാത്യു ഉദ്ഘാടനം ചെയ്തു.

സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ എം ജെ ഷൈനി, വിക്ടോറിയ ബേബി, ടി ജിതേഷ്, എന്‍ മിനി, പി യു സുമതി, ജാസ്മിന്‍ തോമസ്, എം റഫീഖ്, ഹെന്റീത്ത ജോണ്‍, കെ സീത, എന്‍ ഡബ്‌ള്യു ഷേര്‍ളി, സില്‍വിയ കോശി എന്നിവര്‍ നേതൃത്വം നല്‍കി. അടുത്ത ഓരോ മാസവും വിവിധ പയര്‍ ഇനങ്ങള്‍ തിരഞ്ഞെടുത്ത് ഭക്ഷ്യോല്‍പന്ന നിര്‍മാണവും പയര്‍ കൃഷിയും ഉള്‍പെടെയുള്ള വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സയന്‍സ് ക്ലബ്ബ് ഭാരവാഹികളുടെ തീരുമാനം.

പയര്‍ വര്‍ഷാചരണ ഭാഗമായി രുചിക്കൂട്ട് ഒരുക്കി സെന്റ് പോള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Keywords : Farmer, School, Education, Trikaripure.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia