Education | വിസ്ഡം ജില്ലാ ക്യാമ്പസ് കോണ്‍ഫറന്‍സ് ഞായറാഴ്ച കൊല്ലങ്കാനത്ത്
● 'ധർമ്മ സമരത്തിന്റെ വിദ്യാർത്ഥി കാലം' എന്നതാണ് പ്രമേയം.
● വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.
കാസര്‍കോട്: (KasargodVartha) 'ധര്‍മ്മ സമരത്തിന്റെ വിദ്യാര്‍ത്ഥി കാലം' എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി മെയ് 11 ന് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പസ് കോണ്‍ഫറന്‍സ് ഞായറാഴ്ച (16.02.2025) രാവിലെ 09 മണി മുതല്‍ വൈകുന്നേരം 04 മണി വരെ കൊല്ലങ്കാനം ട്രീബോണ്‍ റിസോര്‍ട്ടില്‍വെച്ച് നടക്കുമെന്ന് വ്യാഴാഴ്ച (13.02.2024) കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍കോട് നിയോജകമണ്ഡലം എം.എല്‍.എ എന്‍ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിനിധികളായി പങ്കെടുക്കും.
ക്യാമ്പസ് വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരി പഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, വിദേശ പഠന പ്രവണതകളിലെ ചതിക്കുഴികളെ ബോധ്യപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെതിരെ ബോധവത്കരണം നടത്തുക, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഗുണപരമായ പങ്കാളിത്തം ഉറപ്പുവരുത്തുക, വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ രാജ്യ നന്മക്കും സാമൂഹ്യ രംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് യാസിര്‍ അല്‍ ഹികമി അധ്യക്ഷത വഹിക്കും.
വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫ്വാന്‍ ബറാമി അല്‍ ഹികമി, വിസ്ഡം യൂത്ത് കാസര്‍കോട് ജില്ലാ സെക്രട്ടറി അനീസ് മദനി, അഷ്‌കര്‍ ഇബ്രാഹിം സലഫി, നൗഫല്‍ ഒട്ടുമ്മല്‍, ഷഫീക് സ്വലാഹി, സഫ്വാന്‍ പാലോത്ത്, ജാസില്‍ അല്‍ ഹികമി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വിസ്ഡം സ്റ്റുഡന്‍സ് കാസര്‍കോട് ജില്ലാ സെക്രട്ടറി റഹീസ് പട്‌ല, ജോയിന്റ് സെക്രട്ടറി അഹ്‌മദ് റുവൈസ്, വിസ്ഡം യൂത്ത് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഫഹൂമ് മുബാറക്, അഹ്‌മദ് അലി എന്നിവര്‍ പങ്കെടുത്തു.
ഇതുപോലുള്ള പ്രധാനപ്പെട്ട വാർത്തകൾക്കായി ഞങ്ങളെ ഫോളോ ചെയ്യുക.
Wisdom Islamic Students Organization's Kasargod district campus conference, themed "The Student Era of Dharma Struggle," will be held on Sunday at Kollankanam. The conference aims to address various issues faced by students, including substance abuse, social media misuse, and career guidance.
#WisdomConference, #StudentConference, #Kasargod, #Education, #Kerala, #StudentIssues