വാഫി, വഫിയ്യ പ്രവേശന പരീക്ഷ 11, 12 തീയ്യതികള്‍
May 6, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 06/05/2015) മതഭൗതിക സമന്വയ വിദ്യാഭ്യാസ കോഴ്‌സുകളായ വാഫി, വഫിയ്യയുടെ സംസ്ഥാനത്തെ 45 സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ 11, 12 തീയ്യതികളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എസ്.എസ്.എല്‍.സിയില്‍ തുടര്‍പഠന യോഗ്യത നേടിയ ആണ്‍കുട്ടികള്‍ക്ക് വാഫി കോഴ്‌സിലേക്കും പെണ്‍കുട്ടികള്‍ക്ക് വഫിയ്യ കോഴ്‌സിലേക്കും അപേക്ഷിക്കാം. രണ്ടു വര്‍ഷ പ്രിപ്പറേറ്ററി തലത്തില്‍ പ്ലസ്ടു സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഓപ്ഷനുകളും ഡിഗ്രി തലത്തില്‍ ബി.എ, ബി.എസ്.സി, ബി.കോം തുടങ്ങിയ ഓപ്ഷനുകളും തെരഞ്ഞെടുക്കാം.
കാസര്‍കോട് ജില്ലാ കേന്ദ്രമായ ബന്തിയോട് നൂറുല്‍ ഹുദാ മദ്‌റസയില്‍ വച്ചാണ് ഏകീകൃത പ്രവേശന പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്കുള്ള അപേക്ഷ ഒമ്പതു വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫോം കൊക്കച്ചാല്‍ വാഫി കോളജ്, ഇമാം ശാഫി അക്കദമി കുമ്പള എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടോ www.wafycic.com എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746 289 600, 9747 671 376, 8891 232 313 ബന്ധപ്പെടുക.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ എം.എസ് ഖാലിദ് ബാഖവി, അബ്ദുല്‍ ലത്വീഫ് വാഫി, സുഹൈല്‍ ഹുദവി, സല്‍മാന്‍ വാഫി, ജംഷീദ് മാസ്റ്റര്‍, ത്വയ്യിദ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Press meet, SSLC, Education.