എടനീരില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് വനിതാ സ്വയം പ്രതിരോധ അവധിക്കാല പരിശീലനം തുടങ്ങി
Apr 13, 2016, 09:00 IST
എടനീര്‍: (www.kasargodvartha.com 13/04/2016) എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഷണല്‍ സര്‍വീസ് സ്കീം, കാസര്‍കോട് ജില്ലാ പോലീസ് ജനമൈത്രീ പോലീസ് സുരക്ഷാ വകുപ്പ്, ചെങ്കള പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ് തുടങ്ങിയ സംയുക്തമായി നടത്തുന്ന പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമായി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വനിതാ സ്വയം പ്രതിരോധ അവധിക്കാല പരിശീലനം തുടങ്ങി. സ്കൂള്‍ ബസ് സ്റ്റാന്‍ഡും പരിസരങ്ങളിലും, ബസ് യാത്രകളിലും പെണ്‍കുട്ടികള്‍ നേരിടുന്ന പൂവാല ശല്ല്യം കൂടുന്നതിനാലാണ് സ്വയം പ്രതിരോധ അവധിക്കാല പരിശീലനം ആരംഭിച്ചത്.
എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പ്രതിരോധ പരിശീലനം പ്രിന്‍സിപ്പല്‍ എ എന്‍ നാരായണന് ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ശാന്തകുമാരി അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ സിന്ധു, സി ഡി എസ് ചെയര്‍പേഴ്സണ്‍ സക്കീന, കാസര്‍കോട് എ എസ് ഐ പുരുഷോത്തമന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനമൈത്രി വനിതാ സ്വയം പ്രതിരോധ പോലീസ് വിഭാഗം പരിശീലകരായ ജയശ്രീ, ഉഷ, സായിദ, സന്ധ്യ, സതി, ശോഭ തുടങ്ങിയവര്‍ പരിശീലനം നല്കി.
ആദ്യഘട്ടത്തില്‍ നടന്ന പരിശീലനത്തില്‍ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ തുടങ്ങി നൂറോളം പേര് പങ്കെടുത്തു. എന്‍ എസ് എസ് ലീഡര്‍ ഭാവന സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍ നന്ദിയും പറഞ്ഞു.
Keywords : Edneer, School, Camp, Inauguration, Education.