വിഷന്‍ കാസര്‍കോട് 2020: പ്രസ് ക്ലബ്ബില്‍ വിദ്യാഭ്യാസ സെമിനാര്‍ ശനിയാഴ്ച
Aug 28, 2014, 18:52 IST
കാസര്‍കോട്:(www.kasargodvartha.com 28.08.2014) വിഷന്‍ കാസര്‍കോട് 2020 പരിപാടിയുടെ ഭാഗമായി പ്രസ്‌ക്ലബും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും ജില്ലയുടെ വിദ്യാഭ്യാസ വികസനം എന്ന വിഷയത്തില്‍ ഒക്‌ടോബറില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വിദഗ്ധരുടെയും സ്ഥാപന മേധാവികളുടെയും യോഗം ശനിയാഴ്ച രാവിലെ 10ന് കാസര്‍കോട് പ്രസ്‌ക്ലബ് ഹാളില്‍ ചേരും.
ജില്ലയുടെ വിദ്യാഭ്യാസമേഖലയിലെ പിന്നോക്കാവസ്ഥ മറ്റാനുള്ള പദ്ധതികളുടെ കരട് രേഖ യോഗത്തില്‍ തയ്യാറാക്കും. ഇതിനായി ജില്ലയിലെ കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കും. യോഗത്തിലും സെമിനാറിലും അവതരിപ്പിക്കുന്ന നിര്‍ദേശങ്ങളടങ്ങുന്ന പദ്ധതി രേഖ കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ക്ക് നല്‍കും. ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രസ്‌ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, എന്‍എംസിസി കാസര്‍കോട് യൂണിറ്റ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത്, ജനറല്‍ കണ്‍വീനര്‍ എ കെ ശ്യാംപ്രസാദ്, ട്രഷറര്‍ കെ സി ഇര്‍ഷാദ്, ഷരീഫ് കാപ്പില്‍, ഫറൂഖ് കസ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Press meet, kasaragod, Kerala, Press Club, Education, Minister,
Advertisement: