അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സെർവീസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ് നൽകണം; ഇല്ലെങ്കിൽ പ്രക്ഷോഭം: അഡ്വ. കെ ശ്രീകാന്ത്
Feb 13, 2021, 13:57 IST
കാസർകോട്: (www.kasargodvartha.com 13.02.2021) അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സെർവീസുകളിൽ വിദ്യാർഥികൾക്ക് ഉടൻ യാത്രാ ഇളവ് നൽകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട് - മംഗളൂരു റൂടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സെർവീസ് നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത മൂലം വിദ്യാര്‍ത്ഥികള്‍ മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. കോവിഡ് നിയന്ത്രണവിധേയമായതോടെ ഒട്ടുമിക്ക കലാലയങ്ങളിലും ക്ലാസുകള്‍ ആരംഭിച്ചുകഴിഞ്ഞു. സാധാരണക്കാരായ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ബസ് യാത്ര വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. അതിനാൽ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, BJP, Adv. Srikanth, KSRTC, Education, Students, Travel concessions should be given to students on inter-state KSRTC services: Adv. K Srikanth.