കാഞ്ഞങ്ങാട്: കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാന്‍ടെക് സുരക്ഷാ പ്രൊജക്ടിലെ വളണ്ടിയര്‍മാര്‍ക്കുള്ള 'പിയര്‍ എഡ്യുക്കേഷന്‍ ട്രൈനിംഗ'് കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഹോട്ടലില്‍ ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ട്രെയിനിംഗിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡണ്ട് ടി.കെ. നാരായണന്‍ നിര്‍വ്വഹിച്ചു. പ്രോജക്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ അദ്ധ്യക്ഷനായിരുന്നു. ഇന്ന് സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എച്ച്.ഐ.വി ബോധവല്‍ക്കരണം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്ന ഈ അവസരത്തില്‍ പാന്‍ടെക് സുരക്ഷാ പ്രോജക്ട് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ടി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ചടങ്ങില്‍ പ്രോജക്ട് മാനേജര്‍ നിധീഷ് എം. ജോര്‍ജ് ആശംസാപ്രസംഗം നടത്തി. സീനിയര്‍ സുരക്ഷാ സ്റ്റാഫ് ഷൈനി സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.
Keywords: Pantech, Kanhangad, Education, Kasaragod