city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചതിന്റെ കാരണം പുറത്ത്; വീഡിയോ കാണാം

കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2018) നെഹ്റു കോളേജില്‍ വിരമിക്കുന്ന പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അപമാനിച്ചത് നേതാക്കളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാലാണെന്നതിനുള്ള തെളിവുകള്‍ പുറത്ത് വന്നു. പതിവായി ക്ലാസ്സില്‍ ഹാജരാകാത്ത നേതാക്കള്‍ക്ക് അറ്റന്റന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച രണ്ട് ദിവസമാണ് തുടര്‍ച്ചയായി പ്രിന്‍സിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തത്. ഡല്‍ഹി ജെഎന്‍യു മോഡല്‍ ആസാദി മുദ്രാവാക്യവുമായി പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചതിന്റെ കാരണം പുറത്ത്; വീഡിയോ കാണാം

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള കാഞ്ഞങ്ങാട് നെഹ്റു കോളേജിലാണ് കഴിഞ്ഞയാഴ്ച വീണ്ടും ജെഎന്‍യു മോഡല്‍ ആസാദി മുദ്രാവാക്യം മുഴക്കി പ്രിന്‍സിപ്പാള്‍ ഡോ. പുഷ്പജയെ മണിക്കൂറുകളോളം ഉപരോധിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് അനീസ്, മറ്റ് നേതാക്കളായ പ്രവീണ്‍, യു.കെ. ദാമോദരന്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ക്ക് നിയമ വിരുദ്ധമായി അറ്റന്‍ഡന്‍സ് ലഭിക്കാനായിരുന്നു ഉപരോധം. രണ്ട് ദിവസമാണ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജയെ ക്രൂരമായ രീതിയില്‍ ഒറ്റപ്പെടുത്തി ആസാദി മുദ്രാവാക്യം മുഴക്കി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തത്. ഉപരോധം നടക്കുന്ന വിവരം പ്രിന്‍സിപ്പാള്‍ നേരിട്ട് പോലീസില്‍ വിളിച്ച് അറിയിച്ചിട്ടും പോലീസ് വന്ന് നോക്കി പോയതല്ലാതെ ഉപരോധിച്ച വിദ്യാര്‍ത്ഥികളെ നീക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

അക്കാദമിക് ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാറുള്ള എ.സി കോണ്‍ഫറന്‍സ് ഹാള്‍ ഏരിയാ സമ്മേളനത്തിനായി വിട്ടു നല്‍കാത്തതും കോളേജില്‍ സിസിടിവി സ്ഥാപിച്ചതും എസ് എഫ് ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യാത്രയയപ്പ് ദിവസം പ്രിന്‍സിപ്പലിന് ആദരാഞ്ജലികളര്‍പ്പിക്കുന്ന ബോര്‍ഡ് വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. സംഭവം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായതോടെ എസ്.എഫ്. ഐ തങ്ങള്‍ക്കിതില്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞ് തലയൂരുകയാണ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കോളജ് മാനേജ്‌മെന്റ് യോഗം ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.

Related News:
വിരമിക്കുന്ന പ്രിന്‍സിപ്പലിന് 'ആദരാഞ്ജലി'; എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

യാത്രയയപ്പിനിടെ കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചും പ്രതീകാത്മക മരണം ആഘോഷിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; സംഭവം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍

WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Nehru-college, SFI, Students, Education, Police, The reason of SFI Protest against Principal outed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia