city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് ആഘാതത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖല; സംരക്ഷിക്കാൻ അടിയന്തര സഹായങ്ങൾ വേണമെന്ന് അസോസിയേഷൻ

കാസർകോട്: (www.kasargodvartha.com 08.05.2021) കോവിഡ് ലോക്‌ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതത്തിലായിരിക്കുകയാണ് സാങ്കേതിക വിദ്യാഭ്യാസ മേഖല. 100 ൽ അധികം സ്ഥാപനങ്ങളാണ് കാസർകോട് ജില്ലയിലുള്ളത്. എന്നാൽ പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരുന്ന അവസ്ഥയിലാണ്. ബാങ്ക് ലോണും മറ്റും വലിയ ബാധ്യതകളുമായി പിടിച്ചു നിൽക്കാൻ സാധിക്കാതെ തകർന്ന് തരിപ്പണമായിരിക്കുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. ഇവർക്ക് സർകാരിൽ നിന്നും മറ്റും കാര്യമായ ഒരു സഹായവും കിട്ടിയില്ല.

കോവിഡ് ആഘാതത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖല; സംരക്ഷിക്കാൻ അടിയന്തര സഹായങ്ങൾ വേണമെന്ന് അസോസിയേഷൻ

ദുരിതം അനുഭവിക്കേണ്ടി വന്നിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾ കേരളാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്സ് വെൽഫയർ അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. അടച്ചു പൂട്ടേണ്ടി വരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് സര്‍കാര്‍ നിര്‍ദേശം നൽകണം. അടച്ചിടുന്ന സ്ഥാപനങ്ങളുടെ ഫിക്‌സഡ് വൈദ്യുതി ചാര്‍ജ് ഓഴിവാക്കി നല്‍കണം.

സാമ്പത്തിക മാന്ദ്യം കാരണം മുടങ്ങുന്ന ബാങ്ക് വായ്പയ്ക്ക് പലിശയിളവ് നല്‍കുന്നതിനും കാലാവധി നീട്ടി നല്‍കുന്നതിനും നടപടി വേണം. കഴിഞ്ഞ കോവിഡ് കാലത്ത് ചെറുകിട സംരംഭകർക്കു നൽകാമെന്ന് പറഞ്ഞ കെ എസ് എഫ് ഇ വായ്പാ ഈ സമയത്തെങ്കിലും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട്‌ അനിൽ കുമാർ, ജില്ലാ പ്രസിഡണ്ട്‌ ശാനവാസ്‌, സെക്രടറി റിശാദ്‌, ട്രഷറർ പ്രസാദ്‌, രക്ഷാധികാരി റസാഖ്, ഉണ്ണിക്കൃഷ്ണൻ കിനാനൂർ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, COVID-19, AKTIWA, Corona, Education, Students, Teachers, The field of technical education in COVID impact; The association called for emergency aid to protect it.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia