city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപജില്ലാ കായിക മേള: സംഘാടക സമിതി രൂപവല്‍ക്കരിച്ചു

കാസര്‍കോട്: (www.kasargodvartha.com 16/10/2015) മംഗല്‍പാടി ഗവ.ഹൈസ്‌കൂള്‍ ആഥിത്യമരുളുന്ന മഞ്ചേശ്വരം ഉപജില്ലാ ഏഴാമത് വാര്‍ഷിക കായികമേളയുടെ സംഘാടക സമിതി രൂപവല്‍ക്കരിച്ചു. സംഘാടക സമിതി ചെയര്‍പേഴ്‌സണായി പഞ്ചായത്ത് പ്രസിഡണ്ട് ആഇശത്ത് താഹിറയെ യോഗം തിരഞ്ഞെടുത്തു.

മണ്ണംകുഴി ഗ്രൗണ്ടിലാണ് കായികമേള നടക്കുന്നത്. പി.ടി.എ പ്രസിഡണ്ട് ഉമ്മറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ സുകു എം.ആര്‍ (ജനറല്‍ കണ്‍വീനര്‍), ഹെഡ്മിസ്ട്രസ് ലത കെ. (കണ്‍വീനര്‍), എ.ഇ.ഒ നന്തികേശന്‍ എന്‍. (ട്രഷറര്‍) എന്നിവരങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

ഉപജില്ലാ കായിക മേള: സംഘാടക സമിതി രൂപവല്‍ക്കരിച്ചു
സംഘാടക സമിതി വൈസ് ചെയര്‍മാനായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. അലി മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആരിഫ, പി.ടി.എ. പ്രസിഡണ്ട് ഉമ്മര്‍ എന്നിവരേയും യോഗം തിരഞ്ഞെടുത്തു. ഉപവിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നുമുള്ള അധ്യാപക പ്രതിനിധികള്‍, പി.ടി.എ. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, അധ്യാപക യൂണിയന്‍ പ്രതിനിധികള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

2015 നവംബര്‍ 11,12,13 തീയതികളിലായാണ് കായികമേള നടക്കുന്നത്. മേളയുടെ വിജയകരമായ നടത്തിപ്പിനായി 11 സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. കായികമേളക്കായി കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാം സജ്ജമാക്കുക എ വെല്ലുവിളിയാണ് സംഘാടക സമിതിക്ക് മുന്നിലുള്ളത്.

Keywords : Education, Kasaragod, Kerala, School, Mangalpady School, PTA Committee, Organizing Committee, Sub district sports meet: Organizing committee formed. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia