city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാടിന്റെ മനസറിയാന്‍ കുട്ടികളെത്തി

മുള്ളേരിയ: (www.kasargodvartha.com 16.08.2016) ദേലംപാടി പഞ്ചായത്തിലെ പരപ്പയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ പരിസ്ഥിതി പഠനകേന്ദ്രത്തിലെ ക്യാമ്പ് കുട്ടികള്‍ വേറിട്ട അനുഭവമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഠനകേന്ദ്രം 13ന് മന്ത്രി രാജുവാണ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ പഠനക്ലാസ് റവന്യുമന്ത്രി ചന്ദ്രശേഖരനാണ് ഉദ്ഘാടനം നടത്തിയത്.

ആദ്യ ക്യാമ്പിലേക്ക് ദേലംപാടി, പാണ്ടി, അഡൂര്‍, ആദൂര്‍ സ്‌കൂളിലെ തിരഞ്ഞെടുത്ത കുട്ടികളാണ് പങ്കെടുത്തത്. കാട്ടുപോത്തും ആനകളുമടക്കമുള്ള വന്യമൃഗങ്ങളുള്ള കാടുകളുടെ സംരക്ഷണം ഏവരുടേയും ഉത്തരവാദിത്വമാണെന്ന് കുട്ടികള്‍ മനസിലാക്കി. കാടും നാടുമായുള്ള ബന്ധം നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി. പഞ്ചിക്കല്‍ തൂക്കുപാലത്തിലൂടെ പയസ്വിനി പുഴയും കടന്ന് കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് ജീവിക്കുന്നവരുടെ ഭാഷാവൈവിധ്യവും വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.

പരിസ്ഥിതി പ്രവര്‍ത്തകനും കേരള സര്‍വകലാശാല സുവോളജി വിഭാഗം മുന്‍ മേധാവിയുമായ പ്രൊഫ. ഇ കുഞ്ഞികൃഷ്ണന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം രാജീവന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ഭാസ്‌ക്കരന്‍ വെള്ളൂര്‍, ശാഹുല്‍ ഹമീദ് പുണ്ടൂര്‍, ഫോറസ്റ്റര്‍ രാജഗോപാലന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷാവബോധം സൃഷ്ടിക്കുന്നതിനാണ് പഠനകേന്ദ്രം. സ്‌കൂള്‍, കോളജ് കുട്ടികള്‍, യുവജനസംഘടനകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായാണ് പഠനകേന്ദ്രം.

എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യര്‍ത്ഥികള്‍ക്കായി രണ്ട് ദിവസം വരെയുള്ള ക്യാമ്പുകള്‍ നടത്തും. പഠിതാക്കള്‍ക്കായി താമസസൗകര്യവും ഓഡിറ്റോറിവും ഒരുക്കിയിട്ടുണ്ട്. കാടിനകത്തെ താമസം, പ്രഗല്‍ഭരുടെ ക്ലാസ്, ഡോക്യുമെന്ററി പ്രദര്‍ശനം, ട്രക്കിങ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. അധ്യാപകരടക്കം പരമാവധി 40പേരാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നത്.

കാടിന്റെ മനസറിയാന്‍ കുട്ടികളെത്തി

Keywords : Mulleria, School, Students, Forest, Education, Parappa, NSS.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia