കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാകുന്നു; നിരാഹാരസമരത്തിനിടെ അവശരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, അധികാരികള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്നുവെന്ന് എംഎം ഹസന്
Mar 27, 2018, 11:05 IST
പെരിയ: (www.kasargodvartha.com 27.03.2018) ഹോസ്റ്റല്‍ ഭക്ഷണച്ചെലവ് വര്‍ധനവിനെതിരെ പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. തിങ്കളാഴ്ച സര്‍വകലാശാലയിലെ മുഴുവന്‍ കാമ്പസിലും സ്റ്റുഡന്റ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്ക് സമരം നടത്തി. കേന്ദ്ര സര്‍വകലാശാലാ ആസ്ഥാനമായ പെരിയ കാമ്പസില്‍ നിരാഹാരമനുഷ്ഠിക്കുന്നവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. പഠിപ്പുമുടക്കിയ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തി.
ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ വിദ്യാര്‍ഥികളെ സന്ദര്ശിച്ചില്ലെന്നാരോപിച്ച് അദ്ദേഹത്തിന്റെ രാജി ആവശ്യമുയര്‍ത്തി പ്രതിഷേധപ്രകടനം നടത്തി. ക്ഷീണിതരായ വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത് നീക്കാന്‍ പോലീസ് എത്തിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. സമരം തുടരുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ അളക് മാണിക്യവേലു സ്ഥലത്തെത്തണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്.
അസി. രജിസ്ട്രാറുടെ ചുമതലവഹിക്കുന്ന കണ്ട്രോളര് ഓഫ് എക്സാമിനേഷന് മുരളീധരന് നമ്പ്യാരുമായി സമരക്കാര്‍ ചര്‍ച്ചനടത്തി. വൈകീട്ട് അഞ്ചുമണിയോടെ ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ സ്ഥലത്തെത്തി നിരാഹാരമനുഷ്ഠിക്കുന്നവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി ചര്‍ച്ച നത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ വിദ്യാര്‍ഥിപ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആരോഗ്യനില വഷളായ എമില്‍, വൈശാഖ്, ധന്യ, അഞ്ജു, ജസിന് എന്നിവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അധികാരത്തിന്റെ ഹുങ്കില്‍ സര്‍വ്വകലാശാലയെ കാവിവല്‍ക്കരിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുകയാണ് അധികാരികളെന്ന് എം.എം ഹസന് ആരോപിച്ചു. ഹോസ്റ്റല്‍ മെസ്സിലെ ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ശമ്പളം കൊടുക്കണമെന്ന യൂണിവേഴ്സിറ്റിയുടെ വാദം വിചിത്രവും കേട്ട് കേള്‍വിയില്ലാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ നീലകണ്ഠന്, പി. ഗംഗാധരന് നായര്‍, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോമിന് ജോസഫ്, യൂണിയന് കൗണ്‍സില്‍ മുന്‍ പ്രസിഡണ്ട് അനൂപ് പാലങ്ങാടന്‍, രാജന് പെരിയ, നവനീത് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Related News:
പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Kasaragod, Kerala, News, Students, Strike, Education, Students Strike in CUK continues.
< !- START disable copy paste -->