കേന്ദ്രസര്‍വകലാശാല ഹോസ്റ്റലിലെ ഭക്ഷണപ്രശ്നം; പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരസമരത്തില്‍ നിന്നും പിന്‍മാറി; കാലതാമസം വന്നാല്‍ വീണ്ടും സമരം
Mar 28, 2018, 11:12 IST
പെരിയ: (www.kasargodvartha.com 28.03.2018) കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലിലെ ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തിവരികയായിരുന്ന നിരാഹാരസമരത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിന്‍മാറി. പ്രശ്നത്തിന് പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം താത്കാലികമായി പിന്‍മാറിയത്. അതേസമയം പരിഹാരം വൈകിയാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വൈസ്ചാന്‍സലര്‍ ഡോ. ജി.ഗോപകുമാറിന്റെയും കളക്ടര്‍ കെ.ജീവന്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഏഴുദിവസമായി വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാരസമരം നിര്‍ത്തിവെയ്ക്കാന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ തീരുമാനിച്ചത്.
സര്‍വകലാശാലയിലെ പെരിയ ക്യാമ്പസില്‍ മൂന്ന് ഹോസ്റ്റലുകളില്‍ പ്രവര്‍ത്തിക്കുന്ന 15 പാചകത്തൊഴിലാളികളെ പിരിച്ചുവിടാനും ഭക്ഷണവിതരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഹോസ്റ്റല്‍ കമ്മിറ്റിയെ ഏല്‍പ്പിക്കാനുമുള്ള സര്‍വകലാശാല അധികൃതരുടെ നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ നിരാഹാരസമരം നടത്തിവന്നത്. പാചകത്തൊഴിലാളികളെ പിരിച്ചുവിടുന്നതോടെ ഈ ഹോസ്റ്റലുകളില്‍ താമസിക്കുന്ന എഴുന്നൂറോളം വിദ്യാര്‍ഥികളുടെ ഭക്ഷണം അനിശ്ചിതത്വത്തിലാവുമെന്നതും ഇതിന് പകരം സംവിധാനം വിദ്യാര്‍ഥികളുടെ ചെലവില്‍ കണ്ടെത്തണമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചതുമാണ് വിദ്യാര്‍ഥിസമരത്തിന് ഇടയാക്കിയത്.ചര്‍ച്ചയില്‍ 10 വിദ്യാര്‍ത്ഥിപ്രതിനിധികള്‍, രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍, പരീക്ഷ കണ്‍ട്രോളര്‍ മുരളീധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമരദിനങ്ങളിലെ ഹാജര്‍നഷ്ടം പരീക്ഷയ്ക്ക് തടസ്സമാവുകയില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ചര്‍ച്ച തുടങ്ങുന്നതിനുമുമ്പ് ഉറപ്പുനല്‍കാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹാജര്‍ പ്രശ്നം ചര്‍ച്ചയില്‍ വെയ്ക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
ഹോസ്റ്റലില്‍ മൂന്ന് പാചകത്തൊഴിലാളികളെ സര്‍വകലാശാല നിയമിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. മറ്റ് പാചകത്തൊഴിലാളികളുടെ കാര്യം മറ്റു സര്‍വകലാശാലകളിലെ മാതൃകയില്‍ നടപ്പാക്കാമെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം രജിസ്ട്രാര്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് കത്തയയ്ക്കും. ഗവേഷകവിദ്യാര്‍ഥികളുടെ താമസസൗകര്യം അടുത്ത അക്കാദമിക് കൗണ്‍സിലില്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. അതേസമയം പരീക്ഷ തടസ്സപ്പെടുത്തുംവിധം സമരങ്ങളുണ്ടായാല്‍ അറസ്റ്റുണ്ടാവുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ മുന്നറിയിപ്പ് നല്‍കി.ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ താത്കാലികമായി തങ്ങള്‍ സമരരംഗത്തുനിന്ന് പിന്‍ വാങ്ങുന്നതായി സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കുകയായിരുന്നു.
Related News:
കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാകുന്നു; നിരാഹാരസമരത്തിനിടെ അവശരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, അധികാരികള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്നുവെന്ന് എംഎം ഹസന്‍
പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Kasaragod, Kerala, News, Education, Food, Strike, Students, Students strike in CUK canceled.
< !- START disable copy paste -->