പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
Mar 22, 2018, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 22.03.2018) ഹോസ്റ്റലുകളിലെ ഭക്ഷണച്ചെലവ് കൂട്ടാനും ഭക്ഷണവിതരണം പുറത്തുള്ള ഏജന്‍സിക്ക് നല്‍കാനുമുള്ള നീക്കത്തിനെതിരെ പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ സമരവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നിലവിലുള്ള പാചക തൊഴിലാളികളെ പിരിച്ചുവിട്ട് ഹോസ്റ്റലുകളിലെ പാചകക്കാരുടെ വേതനം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്നാണ് അധികൃതര്‍ പറയുന്നത്.
പെണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റലുകളും ആണ്‍കുട്ടികളുടെ ഒരു ഹോസ്റ്റലുമടക്കം മൂന്ന് ഹോസ്റ്റലുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ നിലവിലുള്ള ഓരോ വിദ്യാര്‍ത്ഥിയും 5,000 രൂപ ഭക്ഷണച്ചിലവിലേക്ക് നല്‍കണമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതാണ് വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധത്തിനിടയാക്കിയത്.
ബുധനാഴ്ച രാവിലെ അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പ്രകടനമായെത്തി. നാല് വിദ്യാര്‍ത്ഥികള്‍ കോളജിലെ കവാടത്തിന് മുന്നില്‍ നിരാഹാരം ആരംഭിച്ചു. സോനു എസ്. പാപ്പച്ചന്‍, വിജയ്, അക്ഷര, അര്‍ച്ചന എന്നിവരാണ് നിരാഹാരത്തിലേര്‍പ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരസ്ഥലം സന്ദര്‍ശിച്ചു. പി.കരുണാകരന്‍ എം.പി.യും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രശ്നപരിഹാരത്തിനായി ഇടപെടാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Students, Strike, Kodiyeri Balakrishnan, P.Karunakaran-MP, Education,Students in Strike at CUK.
< !- START disable copy paste -->