അരയി സ്കൂളില്‍ പച്ചക്കറി വിളവെടുത്തു
Aug 25, 2016, 10:30 IST
അരയി: (www.kasargodvartha.com 25.08.2016) നാടന്‍ വിഭവങ്ങളുപയോഗിച്ച് കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്നതിലൂടെ സംസ്ഥാനത്തു തന്നെ ശ്രദ്ധേമായ അരയി ഗവ. യു പി സ്കൂളില്‍ വര്‍ഷകാല ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. സ്കൂള്‍ ഫാര്‍മേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുപ്പതോളം കുട്ടി കര്‍ഷകരുടെ നേതൃത്വത്തില്‍ ഗ്രോബാഗില്‍ വെണ്ട, പയര്‍, വഴുതിന, നരമ്പന്, കക്കിരി എന്നിവയാണ് കൃഷി ചെയ്തത്.
കഴിഞ്ഞ വര്‍ഷം സ്കൂള്‍ പച്ചക്കറി കൃഷിക്കുള്ള ജില്ലാതല പുരസ്കാരം ലഭിച്ചിരുന്നു. കൃഷി വകുപ്പ് വിതരണം ചെയ്ത വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ വീട്ടുമുറ്റത്തും പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
Keywords : School, Students, Farming, Education, Arayi School.