പുഴയെ വീണ്ടെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബോധവവല്‍ക്കരണ റാലി നടത്തി
Aug 14, 2016, 09:07 IST
നീലേശ്വരം: (www.kasargodvartha.com 14/08/2016) അശാസ്ത്രീയമായ മണലൂറ്റും മലിനീകരണവും മൂലം മരിച്ചുകൊണ്ടിരിക്കുന്ന പുഴകളെ വീണ്ടെടുക്കാന്‍ വിദ്യാര്‍ത്ഥികളുടെ റാലി. കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പുഴസംരക്ഷണ ബോധവല്‍കരണ റാലി നടത്തിയത്.
ജില്ലയിലെ പ്രധാന നദിയായ കാര്യങ്കോട് പുഴയുടെ കൈവഴികളായ അച്ചാംതുരുത്തി, നീലേശ്വരം പുഴകളുടെ തീരത്ത് സംരക്ഷണ വലയവും തീര്‍ത്തു. പ്രധാനധ്യാപിക കെ പി ദിനപ്രഭ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അനില്‍ മണിയറ, പി വി സുജാത, കെ പത്മനാഭന്‍ നമ്പൂതിരി, കെ രാമചന്ദ്രന്‍ നേതൃത്വം നല്‍കി.
Keywords : Nileshwaram, School, Students, Education, River, Teacher.