കുട്ടിപ്പോലീസുകാരുടെ ക്രിസ്തുമസ് ക്യാമ്പിന് അഡൂര്‍ സ്‌കൂളില്‍ തുടക്കമായി
Dec 19, 2015, 10:00 IST
അഡൂര്‍: (www.kasargodvartha.com 19/12/2015) സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ആദൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.
ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്തംഗം കമലാക്ഷി, സീനിയര്‍ അസിസ്റ്റന്റ് എന്‍. പ്രസന്നകുമാരി, സിവില്‍ പോലീസ് ഓഫീസര്‍ അജിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം അബ്ദുല്‍ സലാം സ്വാഗതവും സി.പി.ഒ എ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, കൗണ്‍സലിംഗ്, വിശിഷ്ടവ്യക്തികളുമായുള്ള അഭിമുഖം, ഫ്രണ്ട്‌സ് അറ്റ് ഹോം, കലാ - സാംസ്‌കാരിക പരിപാടികള്‍ എന്നിവയും വിവിധ വിഷയങ്ങളില്‍ വിദഗ്ദരുടെ ക്ലാസും നടക്കും.