പ്ലസ് വൺ വിദ്യാർഥിക്കും കുടുംബത്തിനും കഞ്ചാവ് സംഘത്തിന്റെ വധഭീഷണിയും മർദനവുമെന്ന് ഡിവൈഎസ്പിക്ക് പരാതി
Sep 2, 2021, 16:37 IST
പൈവളികെ: (www.kasargodvartha.com 02.09.2021) പ്ലസ് വൺ വിദ്യാർഥിക്കും കുടുംബത്തിനും കഞ്ചാവ് സംഘത്തിന്റെ വധഭീഷണിയും മർദനവുമെന്ന് പരാതി. ധർമ്മത്തടുക സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കെതിരെ പൈവളികയിലെ യുവാവിൻ്റെ നേതൃത്വത്തിലുള്ള കഞ്ചാവ് സംഘം വധഭീഷണി മുഴക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഭവത്തിൽ കുടാൽ മെർകളയിലെ ബാപ്പുഞ്ഞിയുടെ മകൻ മുഹമ്മദ് ദിൽശാദ് ആണ് കാസർകോട് ഡിവൈഎസ്പിക് പരാതി നൽകിയത്.
Keywords: News, Kerala, Education, Drugs, DYSP, School, Hotel, Top-Headlines, Student lodges complaint to DySP against a gang.
< !- START disable copy paste -->
പൈവളികയിലെ പലചരക്ക് കടയിൽ ജോലി ചെയ്തുവരുന്നതിനിടെ കഞ്ചാവ് സംഘം തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി കഞ്ചാവ് വലിക്കാൻ ആവശ്യപെട്ട് ക്രൂരമായി മർദിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
സംഘത്തെ ഭയന്ന് പൂനയിലെ ബന്ധുവിന്റെ ഹോടെലിൽ ജോലിക്ക് പോയെങ്കിലും കഞ്ചാവ് സംഘം പിന്തുടർന്നെത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് കാസർകോട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ പറഞ്ഞു.