കുമ്പളയിലും പരിസരങ്ങളിലും ഭീതി പരത്തി തെരുവ് നായ്ക്കൂട്ടം
Sep 24, 2016, 13:00 IST
കുമ്പള: (www.kasargodvartha.com 24/09/2016) വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള ജനത്തെ ഭീതിയിലാക്കി കുമ്പളയിലും പരിസരങ്ങളിലും തെരുവ് നായ്ക്കൂട്ടം വഴിയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. കുമ്പള ഗവണ്‍മെന്റ് ഹൈസ്്കൂള്‍ ഗ്രൗണ്ട് പരിസരത്തും പോലീസ് സ്‌റ്റേഷന്‍ വളപ്പിലും വിവിധ കേസുകളില്‍ പെട്ട് പിടികൂടിയ വാഹനങ്ങള്‍ക്കടിയില്‍ പെറ്റുപെരുകി വഴി പോക്കരുടെ നേരെ കുരച്ച് ചാടി വീഴുന്ന കാഴ്ച പതിവായിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് മുകളിലും അടിയിലുമാണ് നായ്ക്കളുടെ അന്തിയുറക്കം.
കുമ്പള പഞ്ചായത്ത് ഓഫീസ്, കോയിപ്പാടി വില്ലേജ് ഓഫീസ്, കുമ്പള ഇന്‍സ്‌പെക്ടര്‍ കാര്യാലയം, പോലീസ് സ്‌റ്റേഷന്‍, സ്‌കൂള്‍, സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ ജനം ഭീതിയോടെയാണ് ഇതുവഴി കടന്നു പോകുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ റോഡിലേക്ക് കൂട്ടത്തോടെ ഇറങ്ങുന്ന നായ്ക്കൂട്ടം അറവ് മാലിന്യം, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ പൊതുവഴിയിലും മറ്റും കൊണ്ട് വന്നു ഉപേക്ഷിക്കുന്നത് രോഗ ഭീതിയും പരത്തുന്നു.
അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കളുടെ വന്ധീകരണ പദ്ധതി തകൃതിയില്‍ നടക്കുന്നതിനിടെയാണ് കുമ്പളയെ ഭീതിയിലാക്കി ഇത്തരം തെരുവ് നായ്ക്കളുടെ വിളയാട്ടം. തെരുവ് നായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords : Kumbala, Dog, Natives, Kasaragod, Students, School, Education.