മൊഗ്രാല്‍പുഴയുടെ ചരിത്രം തേടിയറിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല അംഗീകാരം
Mar 1, 2015, 15:51 IST
കാസര്‍കോട്: (www.kasargodvartha.com 01/03/2015) മൊഗ്രാല്‍പുഴയുടെ ചരിത്രവും ജൈവ വൈവിധ്യവും വര്‍ത്തമാനവും ആഴത്തിലറിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല അംഗീകാരം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിലാണ് നദിയും നാടും എന്ന പ്രോജക്ട് അവതരിപ്പിച്ച് യു.പി. വിഭാഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ സമാപനചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനദാനം നിര്‍വഹിച്ചു.
വിദ്യാലയത്തിലെ ഇക്കോ ക്ലബ്ബിലെ ഭവ്യലക്ഷ്മി, സുസ്‌ന ഹനാന്‍, മുഹമ്മദ് നാസിം, ഫാത്വിമത്ത് അഫീന, ആദിത്യ എന്നീ വിദ്യാര്‍ത്ഥികള്‍ പുഴയുടെ ഉത്ഭവകേന്ദ്രമായ കാനത്തൂര്‍കയ മുതല്‍ പതനസ്ഥാനമായ മൊഗ്രാല്‍പുത്തൂര്‍ കാവിലഴിമുഖം വരെ പഠനം നടത്തിയും പഴമക്കാരുമായി മുഖാമുഖം നടത്തിയുമായിരുന്നു പഠനം. മധുവാഹിനിയായും മൊഗ്രാല്‍ പുഴയായും അറിയപ്പെടുന്ന 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നദി മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്.
കാനത്തൂര്‍കയയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചാന്ദ്രന്‍പാറയില്‍ നിന്നാണ് നദിയുടെ തുടക്കം. ഇവിടത്തെ നീര്‍മറിപ്രദേശങ്ങളും കുട്ടികള്‍ കണ്ടെത്തി. മധൂര്‍ സിദ്ധിവിനായക ക്ഷേത്രമടക്കം പന്ത്രണ്ടോളം ആരാധനാലയങ്ങള്‍ ഈ നദിക്കരയിലാണ്. ഇവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ സവിശേഷ സ്ഥാനമാണ് മധുവാഹിനിക്ക്. കാനത്തൂര്‍ തൊട്ട് മധൂര്‍ വരെ ശുദ്ധജലമായതിനാല്‍ ഈ ഗ്രാമങ്ങളെ പച്ചപ്പണിയിക്കുന്നതും മധുവാഹിനി തന്നെ.
കേരളത്തില്‍ അത്യപൂര്‍വമായ സ്വര്‍ണകണ്ടലുകള്‍ അവശേഷിക്കുന്ന ഏക തുരുത്തും നാടാകെ വരണ്ടാലും മത്സ്യങ്ങളടക്കമുള്ള ജൈവസമ്പത്ത് നിധിപോലെ കാക്കുന്ന കുണ്ടുകളും പുഴയാചാരങ്ങളും കുട്ടികള്‍ക്ക് വിസ്മയാനുഭവമായി. മൊഗ്രാല്‍പുത്തൂര്‍ ഭാഗത്ത് പവിത്രമായ നദിയെ മാലിന്യം തള്ളി നശിപ്പിക്കുന്ന സങ്കടകരമായ കാഴ്ചയും കണ്ടു കുട്ടികള്‍. പ്രോജക്ടിന്റെ ഭാഗമായി സ്വര്‍ണകണ്ടല്‍ നിരീക്ഷണം, സംരക്ഷണം, തുരുത്തുകളുടെ സംരക്ഷണത്തിന് വനംവകുപ്പിന്റെ സഹായത്തോടെ മുളന്തൈകള്‍ വെച്ചുപിടിക്കല്‍, അഴിമുഖത്ത് തീരശുചീകരണം, കടലാമകളുടെ പ്രജനനകേന്ദ്രം കണ്ടെത്തല്‍, ജലശുദ്ധിപരിശോധന, മാലിന്യനിക്ഷേപത്തിനെതിരെ ബോധവല്‍ക്കരണം, തദ്ദേശസ്ഥാപനങ്ങളെ ഇടപെടുവിക്കല്‍, തണ്ണീര്‍ത്തടസംരക്ഷണ ക്ലാസ്, മൊഗ്രാല്‍പുത്തൂരിലെ പാരിസ്ഥിതിക ആഘാതത്തിന്റെ ഭാഗമായുള്ള ജനങ്ങളുടെ ദുരിതങ്ങളില്‍ പുഴയുടെ സ്ഥാനം, കണ്ടല്‍കൈപ്പുസ്തകം തയ്യാറാക്കല്‍, തുരുത്തുകളുടെ കണ്ടല്‍മാപ്പിംഗ് തുടങ്ങിയ പരിപാടികള്‍ നടത്തുകയുണ്ടായി.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 28 പ്രോജക്ടുകളോട് മത്സരിച്ചായിരുന്നു മൊഗ്രാല്‍പുത്തൂരിന്റെ ഈ മിന്നുന്ന നേട്ടം. പ്രൊജക്ട് ഗൈഡ് പി.എ. നളിനി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം, ഇക്കോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ പി. വേണുഗോപാലന്‍ എന്നിവരാണ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Mogral Puthur, School, Students, Education.
Advertisement: