city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SSLC result | എസ്എസ്എല്‍സി ഫലം: 99.48 ശതമാനത്തിന്റെ വിജയത്തിളക്കവുമായി കാസർകോട്; 122 സ്‌കൂളുകള്‍ക്ക് നൂറുമേനി; 1639 വിദ്യാർഥികൾക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.48 ശതമാനത്തിന്റെ വിജയത്തിളക്കത്തില്‍ കാസര്‍കോട്. സംസ്ഥാനതലത്തില്‍ ആറാമതാണ് ജില്ല. കാസർകോട്ടെ 162 സ്‌കൂളുകളില്‍ നിന്നായി 10431 ആണ്‍കുട്ടികളും 9460 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്.
                  
SSLC result | എസ്എസ്എല്‍സി ഫലം: 99.48 ശതമാനത്തിന്റെ വിജയത്തിളക്കവുമായി കാസർകോട്; 122 സ്‌കൂളുകള്‍ക്ക് നൂറുമേനി; 1639 വിദ്യാർഥികൾക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 58 ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 64 മായി 122 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ പരീക്ഷയെഴുതിയ 455 ആണ്‍കുട്ടികളും 1184 പെണ്‍കുട്ടികളുമായി 1639 വിദ്യാർഥികൾ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 232 ആണ്‍കുട്ടികളും 625 പെണ്‍കുട്ടികളുമായി 857 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.

എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 190 ആണ്‍കുട്ടികളും 398 പെണ്‍കുട്ടികളുമായി 588 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 33 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളുമായി 194 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 653 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 986 പേരുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.

Keywords: News, Kerala, Kasaragod, Top-Headlines, Education, SSLC, Examination, Result, Students, School, Kanhangad, SSLC Result 2022, SSLC result: 99.48 percent pass in Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia