ചോദ്യപ്പേപ്പര്‍ സ്വകാര്യ സ്ഥാപനം പകര്‍ത്തി; എസ് എസ് എല്‍ സി കണക്ക് പരീക്ഷ റദ്ദാക്കി; ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി; ശരിയായ പരീക്ഷ 30 ന്
Mar 25, 2017, 16:07 IST
തിരുവനന്തപുരം: (www.kasargodvartha.com 25.03.2017) ചോദ്യപ്പേപ്പറില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. 30 ന് പുതിയ ചോദ്യപ്പേപ്പര്‍ തയ്യാറാക്കി കണക്ക് പരീക്ഷ വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു.
ചോദ്യ പേപ്പര്‍ തയ്യാറാക്കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നേരത്തെ നടത്തിയ പരീക്ഷ റദ്ദാക്കാനും വീണ്ടും പരീക്ഷ നടത്താനും തീരുമാനിച്ചത്. സമാന ചോദ്യപേപ്പര്‍ സ്വകാര്യ സ്ഥാപനം പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ വര്‍ഷത്തെ കണക്കു പരീക്ഷ കുട്ടികളെ ഏറെ കുഴക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചോദ്യപേപ്പര്‍ പലരും പരിശോധനയ്ക്ക് വിധേയമാക്കിയത്. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് മലപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ അധ്യാപകന് മലപ്പുറത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്.
മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാര്‍ എജ്യൂക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡല്‍ ചോദ്യപേപ്പറിലെ 13 ചോദ്യങ്ങള്‍ എസ്എസ്എല്‍സി ചോദ്യപേപ്പറിലും അതേപടി ചോദിച്ചതാണ് സംശയങ്ങള്‍ക്ക് ഇടവരുത്തിയത്. തുടര്‍ന്ന് പലരും സ്ഥാപനത്തിനെതിരെ ആരോപണവുമായി രംഗത്ത് വരികയായിരുന്നു.
11 ചോദ്യങ്ങള്‍ രണ്ട് ചോദ്യപ്പേപ്പറുകളിലും ഒരു പോലെയാണെന്നും രണ്ടു ചോദ്യങ്ങള്‍ ഏറെ സാമ്യമുള്ളവയാണെന്നുമാണ് ആരോപണം. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും മോഡല്‍ ചോദ്യപ്പേപ്പറുകള്‍ തയാറാക്കി സ്കൂളുകള്‍ക്ക് നല്കുന്ന സ്ഥാപനമാണ് മെറിറ്റ്.
Keywords: Kerala, kasaragod, Examination, SSLC, Result, Thiruvananthapuram, Education, Teacher, Minister, LDF, Top-Headlines, SSLC maths examination will conduct again