city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി എ­സ്.എ­സ്.എല്‍.സി. അ­ദാ­ലത്തും

ഇനി എ­സ്.എ­സ്.എല്‍.സി. അ­ദാ­ലത്തും
വി­ദ്യാ­ഭ്യാ­സ മ­ന്ത്രി­യുടെ പ്ര­ത്യേ­ക താല്‍­പ­ര്യ­ത്തിന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് സം­സ്ഥാന­ത്ത് ആ­ദ്യ­മാ­യി ഇ­ത്ത­ര­മൊ­രു അ­ദാല­ത്ത് 

കാസര്‍­കോട്: വ­നി­താ ക­മ്മീ­ഷന്‍ അ­ദാ­ലത്ത്, റ­വന്യൂ അ­ദാലത്ത്, പോ­ലീ­സ് അ­ദാല­ത്ത് തു­ടങ്ങി­യ അ­ദാ­ല­ത്തു­ക­ളെ­ കു­റി­ച്ച് അ­റി­യു­ന്ന നമ്മുടെ മു­മ്പാ­കെ മ­റ്റൊ­രു അ­ദാ­ല­ത്തു­കൂ­ടി വ­രു­ന്നു - എ­സ്.എ­സ്.എല്‍.സി. അ­ദാ­ലത്ത്.

എ­സ്.എ­സ്.എല്‍.സി. ബു­ക്കി­ലെ പി­ഴ­വു­കള്‍ പ­രി­ഹ­രി­ച്ച് കി­ട്ടാ­നാണ് ഈ അ­ദാ­ല­ത്ത്. സംസ്ഥാ­ന വ്യാ­പ­ക­മാ­യി ന­ട­ന്നു­വ­രു­ന്ന അ­ദാ­ല­ത്തി­ന്റെ കാസര്‍­കോ­ട് ജില്ലാ ത­ല അ­ദാല­ത്ത് ഡി­സം­ബര്‍ ഒ­ന്നി­ന് കാസര്‍­കോ­ട് ഗ­വണ്‍­മെന്റ് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളില്‍ ന­ട­ക്കും.

എ­സ്.എ­സ്.എല്‍.സി. ബു­ക്കി­ലെ തെ­റ്റു­കള്‍ മൂ­ലം പാസ്‌­പോര്‍­ട്ടിനും മ­റ്റു­കാ­ര്യ­ങ്ങള്‍ക്കും അ­പേ­ക്ഷി­ക്കാന്‍ ബു­ദ്ധി­മു­ട്ടു­ന്ന­വര്‍ക്ക് ഈ അ­ദാല­ത്ത് അ­നു­ഗ്രഹ­മാ­കും. പ­ഠി­ച്ച സ്­കൂ­ളു­ക­ളി­ലെ ഹെ­ഡ്­മാ­സ്റ്റര്‍ മു­മ്പാ­കെ അ­പേ­ക്ഷ സ­മര്‍­പിക്കു­ക എ­ന്ന­താ­ണ് അ­ദാ­ല­ത്തി­ന്റെ ആ­ദ്യ­പടി. സ്­കൂ­ളില്‍ നി­ന്ന് ല­ഭി­ക്കുന്ന ഫോ­റം പൂ­രി­പ്പി­ച്ച് നല്‍ക­ണം. പ­രീ­ക്ഷാ ഭ­വ­ന്‍ വെ­ബ് സൈ­റ്റില്‍ നി­ന്ന് ഡൗണ്‍­ലോ­ഡ് ചെ­യ്തും ഫോ­റം എ­ടു­ക്കാം. ഏ­തു­പി­ശ­കാ­ണ് പ­രി­ഹ­രി­ച്ച് കി­ട്ടേ­ണ്ട­തെ­ന്ന് ഫോ­റ­ത്തില്‍ രേ­ഖ­പ്പെ­ടു­ത്തണം. ജ­ന­ന­തീ­യ­തി­യാ­ണ് തി­രു­ത്തി­കി­ട്ടേ­ണ്ട­തെ­ങ്കില്‍ 500 രൂ­പയും മ­റ്റു പി­ശ­കു­ക­ളാ­ണ് പ­രി­ഹ­രി­ക്കേ­ണ്ട­തെ­ങ്കില്‍ 300 രൂ­പയും ച­ലാ­ന­ടക്കണം.

ന­വംബര്‍ 27 ന­ക­മാ­ണ് അ­ദാ­ല­ത്തി­ലേ­ക്ക് അ­പേ­ക്ഷ­കള്‍ സ­മര്‍­പി­ക്കേ­ണ്ട­ത്. ത­ങ്ങള്‍­ക്ക് കി­ട്ടു­ന്ന അ­പേ­ക്ഷ­കള്‍ ഹെ­ഡ്­മാ­സ്റ്റര്‍­മാര്‍ എ.ഇ.ഒ. മാര്‍­ക്ക് കൈ­മാ­റും. ഹെ­ഡ്­മാ­സ്റ്റര്‍­മാരും എ.ഇ.ഒമാരും പ­രീ­ക്ഷാ­ഭ­വന്‍ അ­ധി­കൃ­ത­രും അ­ദാ­ല­ത്തില്‍ സം­ബ­ന്ധി­ച്ച് പ്ര­ശ്‌­ന­ത്തി­ന് പ­രി­ഹാ­രം കാ­ണും. തു­ടര്‍­ന്ന് ഒ­രു മാ­സ­ത്തി­ന­കം തെ­റ്റ് തി­രുത്തി­യ എ­സ്.എ­സ്.എല്‍.സി. ബു­ക്ക് അ­പേ­ക്ഷക­ന് ല­ഭ്യ­മാ­കും.

സം­സ്ഥാ­ന­ത്തി­ന്റെ വി­വി­ധ ജില്ല­ക­ളില്‍ ഇ­തിന­കം അ­ദാ­ല­ത്ത് ന­ട­ത്തി­ക്ക­ഴിഞ്ഞു. ക­ണ്ണൂര്‍ ജില്ല­യി­ലെ അ­ദാലത്ത് ഈ­യി­ടെ­യാ­ണ് ന­ട­ന്നത്. വി­ദ്യാ­ഭ്യാ­സ മ­ന്ത്രി­യുടെ പ്ര­ത്യേ­ക താല്‍­പ­ര്യ­ത്തിന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് സം­സ്ഥാന­ത്ത് ആ­ദ്യ­മാ­യി ഇ­ത്ത­ര­മൊ­രു അ­ദാല­ത്ത് ന­ട­ക്കു­ന്ന­തെ­ന്ന് ഡി.ഡി.ഇ. ഓ­ഫീ­സ് അ­ധി­കൃ­തര്‍ അ­റി­യി­ച്ചു.

അ­ദാ­ല­ത്തില്‍ അല്ലാ­തെയും അ­പേ­ക്ഷ നല്‍­കി എ­സ്.എ­സ്.എല്‍.സി. ബു­ക്കി­ലെ പി­ശ­കു­കള്‍ പ­രി­ഹ­രിച്ചു­കൊ­ടു­ക്കു­ന്നുണ്ട്. അ­തി­ന് ഏ­റെ കാ­ല­താമ­സം വ­രു­ന്നു. അ­ദാ­ല­ത്തി­ലാ­കു­മ്പോള്‍ നിശ്ചി­ത സ­മ­യ­ത്തിന­കം പ്ര­ശ്‌­ന­ത്തി­ന് പ­രി­ഹാ­രം കാ­ണാം. അ­പേ­ക്ഷ നല്‍­കു­ന്ന ഘ­ട്ട­ത്തില്‍ ത­ന്നെ അ­തി­ന്റെ കൈപ്പറ്റ് ര­സീ­തി അ­പേ­ക്ഷക­ന് ല­ഭി­ക്കു­ന്നു എ­ന്നതും പ്ര­ത്യേ­ക­ത­യാണ്. എ­സ്.എ­സ്.എല്‍.സി. സര്‍­ട്ടി­ഫിക്ക­റ്റ് പ­ല­ഘ­ട്ട­ങ്ങ­ളിലും ഒ­രു പൗര­ന്റെ തി­രി­ച്ച­റി­യല്‍ രേ­ഖ­യാ­യി മാ­റു­ന്നു­ണ്ട്. അ­തില്‍ വ­ന്നു­ചേ­രു­ന്ന തെ­റ്റു­കള്‍ പി­ന്നീ­ട് പാസ്‌­പോര്‍­ട്ടിനും തു­ടര്‍ വി­ദ്യാ­ഭ്യാ­സ­ത്തിനും ജോ­ലിക്കും ആ­നു­കൂ­ല്യ­ങ്ങള്‍ക്കും ഒ­ക്കെ അ­പേ­ക്ഷി­ക്കു­മ്പോള്‍ പ്ര­ശ്‌­ന­മാ­യി വ­രു­ന്നു.

ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് വി­ദ്യാ­ഭ്യാ­സ വ­കു­പ്പ് പു­തു­മ­യാര്‍­ന്ന അ­ദാ­ല­ത്തു­മാ­യി രം­ഗ­ത്തു­വ­ന്നത്. നൂ­റ്­ക­ണ­ക്കി­ന് അ­പേ­ക്ഷ­കള്‍­ക്ക് അ­ദാ­ല­ത്തില്‍ പ­രി­ഹാ­രം ഉ­ണ്ടാ­ക്കാന്‍ ക­ഴി­യു­മെ­ന്ന പ്ര­തീ­ക്ഷ­യാ­ണ് അ­ധി­കൃ­തര്‍­ക്കു­ള്ള­ദത്.

Keywords:  Kasaragod, SSLC, Book, Education, Kerala, Adalath, Malayalam News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia