city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വന്‍­ജ­ന­പ­ങ്കാ­ളി­ത്ത­ത്തോ­ടെ കാസര്‍­കോ­ട്ട് എ­സ്.എ­സ്.എല്‍.സി. അ­ദാല­ത്ത്

വന്‍­ജ­ന­പ­ങ്കാ­ളി­ത്ത­ത്തോ­ടെ കാസര്‍­കോ­ട്ട് എ­സ്.എ­സ്.എല്‍.സി. അ­ദാല­ത്ത്
കാസര്‍­കോട്: എ­സ്.എ­സ്.എല്‍.സി.അ­ദാല­ത്ത് കാസര്‍­കോ­ട് ഗ­വ. ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളില്‍ ശ­നി­യാഴ്­ച രാ­വി­ലെ ആ­രം­ഭിച്ചു. എന്‍.എ.നെല്ലി­ക്കു­ന്ന് എം.എല്‍.എ. ഉല്‍­ഘാട­നം ചെ­യ്തു. ന­ഗ­രസ­ഭാ ചെ­യര്‍­മാന്‍ .ടി. ഇ. അ­ബ്ദുല്ല അ­ധ്യ­ക്ഷ­ത­വ­ഹിച്ചു. ചെ­ങ്ക­ള ഗ്രാ­മ­പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് സി.എച്ച്. മു­ഹമ്മ­ദ് കു­ഞ്ഞി ചാ­യിന്റ­ടി ആ­ദ്യ അപേ­ക്ഷ സ്വീ­ക­രിച്ചു.

ന­ഗ­രസ­ഭാ വി­ദ്യാ­ഭ്യാ­സ സ്­റ്റാന്‍­ഡിം­ഗ് ക­മ്മി­റ്റി ചെ­യര്‍­മാന്‍ ജി.നാ­രാ­യണന്‍, എ.സ­ത്യ­നാ­രാ­യ­ണ ത­ന്ത്രി, മു­ഹമ്മ­ദ് കുഞ്ഞി, ഡി.ഡി.ഇ. കെ.ശ്രീ­കൃഷ്­ണ അഗ്ഗിത്താ­യ എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. അ­ദാല­ത്ത് വൈ­കി­ട്ട് അ­ഞ്ചു­മ­ണിവ­രെ നീണ്ടു­നില്‍­ക്കും.

ആ­റു വി­ദ്യാ­ഭ്യാ­സ ഉ­പ­ജില്ല­ക­ളി­ലെ എ.ഇ.ഒ. മാ­രി­ലൂടെയും, കാസര്‍­കോ­ട് ഉ­പ­ജില്ല­യി­ലെ ഏ­ഴ് പ­ഞ്ചാ­യ­ത്തു­കളും മുന്‍­സി­പ്പാ­ലി­റ്റിയും ഉള്‍­പെ­ടെ എ­ട്ട് കൗ­ണ്ട­റു­കള്‍ മു­ഖേ­നയും ആ­ണ് അപേ­ക്ഷ സ്വീ­ക­രി­ക്കു­ന്ന­ത്. 4000 ത്തോ­ളം അ­പേ­ക്ഷ­കള്‍­ക്ക് അ­ദാ­ല­ത്തില്‍ പ­രി­ഹാ­ര­മു­ണ്ടാ­കു­മെ­ന്ന് ക­രു­തുന്നു.

എ­സ്.എ­സ്.എല്‍.സി. ബു­ക്കി­ലെ പേ­ര്,വ­യസ്സ്, മാ­താ­പി­താ­ക്ക­ളു­ടെ പേര്, ജ­ന­ന­ത്തീ­യ്യതി, ജാ­തി,മ­തം എന്നി­വ സം­ബ­ന്ധി­ച്ച തെ­റ്റു­കള്‍ അ­ദാ­ല­ത്തി­ലൂ­ടെ തി­രു­ത്തി നല്‍­കുന്നു. എ­സ്.എ­സ്.എല്‍. സി.ബു­ക്ക് ന­ഷ്ട­പ്പെ­ട്ട­വര്‍ക്കും ന­ശിച്ചു­പോ­യ­വര്‍ക്കും ഡൂ­പ്ലി­ക്കേ­റ്റ് സര്‍­ട്ടി­ഫിക്ക­റ്റ് നല്‍­കാനും അ­ദാ­ല­ത്തി­ലൂ­ടെ ക­ഴി­യുന്നു.

സം­സ്ഥാന­ത്ത് ആ­ദ്യ­മാ­യാ­ണ് ഇത്ത­ര­മൊ­രു അ­ദാല­ത്ത് ന­ട­ക്കു­ന്നത്. സര്‍­ടി­ഫി­ക്ക­റ്റി­ലെ വി­വ­ര­ങ്ങ­ളു­ടെ പി­ശ­കു­മൂ­ലം പാസ്‌­പോര്‍­ടിനും ജോ­ലിക്കും മറ്റും അ­പേ­ക്ഷി­ക്കു­മ്പോള്‍ ബു­ദ്ധി­മു­ട്ടു­ന്ന­വര്‍­ക്ക് അ­ദാല­ത്ത് ഏ­റെ അ­നു­കൂ­ല­മാ­യി­രി­ക്കു­ക­യാണ്.

പഠി­ച്ച സ്­കൂ­ളിലെ ഹെ­ഡ്­മാ­സ്­റ്റര്‍­മാര്‍ മു­ഖേ­ന സ്വീ­ക­രി­ച്ച അ­പേ­ക്ഷ­കള്‍ എ.ഇ.ഒ.മാര്‍ മുഖേ­ന പരി­ശോ­ധി­ച്ച­ശേ­ഷ­മാ­ണ് അ­ദാ­ല­ത്തി­ലൂ­ടെ പ­രി­ഹാ­രം ക­ണ്ടത്. സം­സ്ഥാ­ത്തി­ന്റെ മ­റ്റു­ഭാ­ഗ­ങ്ങ­ളില്‍ വരും ദി­വ­സ­ങ്ങ­ളില്‍ അ­ദാ­ല­ത്തു­കള്‍ ന­ട­ക്കും. ഗ്രാ­മ­പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റു­മാര്‍, വാര്‍­ഡു­മെ­മ്പര്‍­മാര്‍, അ­ധ്യാ­പകര്‍, വി­ദ്യാ­ഭ്യാ­സ വ­കു­പ്പ് ഉ­ദ്യോ­ഗ­സ്ഥര്‍ തു­ട­ങ്ങി­യ­വര്‍ അ­ദാ­ല­ത്തി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ക്ക് നേ­തൃത്വം നല്‍­കുന്നു.

Keywords: Kasaragod, Adalath, School, N.A.Nellikunnu, Inaguration, Chengala, Panchayath, President, Education, Certificates, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia