എസ്എസ്എല്‍സിക്ക് ജില്ലയില്‍ 97.13 ശതമാനം വിജയം; കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 44 സ്‌കൂളുകള്‍ക്കും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 26 സ്‌കൂളുകള്‍ക്കും നൂറുമേനി
May 3, 2018, 17:28 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2018) എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 97.13 ശതമാനം വിജയം. കാസര്‍കോട്് വിദ്യാഭ്യാസ ജില്ലയില്‍ 95.96 ശതമാനവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 98.31 ശതമാനവുമാണ് വിജയം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 44 സ്‌കൂളുകള്‍ക്കും കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 26 സ്‌കൂളുകള്‍ക്കും നൂറുശതമാനം വിജയം കൊയ്യാന്‍ സാധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, SSLC, School, Education,SSLC 2018 Result; 97.13 Percent won in Kasaragod District
കാസര്‍കോട്് വിദ്യാഭ്യാസ ജില്ലയില്‍ നൂറുമേനി ലഭിച്ച സ്‌കൂളുകളില്‍ 14 സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളാണ്. നാല് സ്‌കൂളുകള്‍ എയ്
ഡഡ് സ്‌കൂളുകളും എട്ട് സ്‌കൂളുകള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ്. കാസര്‍കോട്് വിദ്യാഭ്യാസ ജില്ലയില്‍ 429 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതില്‍ 160 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലുള്ളവരും 233 പേര്‍ എയ്ഡഡ് സ്‌കൂളുകളിലുള്ളവരും 36 പേര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലുള്ളവരുമാണ്. കാസര്‍കോട്് വിദ്യാഭ്യാസ ജില്ലയില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ച സ്‌കൂളുകള്‍ ഇവയാണ്.
എസ് എ എസ് അഗല്‍പാടി, സിഎം വി എച്ച് എസ് കാസര്‍കോട് എസ് വി എച് എസ് മിയാപ്പദവ്, കെവി എസ് ഗുരുഡപ്പദവ്, ജി എച്ച് എസ് ഷിറിയ, ജി എച്ച് എസ് പൈവളിഗെ, ജിവിഎച് എസ് ഇരിയണ്ണി, ജിഎച്എസ് പാണ്ടി, ജിവിഎച് എസ് ദേലംപാടി, ജി എച്ച് എസ് പഡ്‌റെ, എസ്ജി കെഎച് എസ്് കുഡ്‌ലു, ജിഎംആര്‍എച്എസ് എസ് ഗേള്‍സ് കാസര്‍കോട്, എന്‍ എ മോഡല്‍ ഗേള്‍സ് എരുതുംകടവ്, ബിബിഎം ഇ എച്എസ് നെല്ലിക്കട്ട, ദഖീറത്ത് തളങ്കര, ജിഎച്എസ് മൂഢംബയല്‍, ജി എച്എസ് ഉദ്യാവര്‍്, ജി എച്എസ് കൊളത്തൂര്‍, ജിഎച്എസ്എസ് മുന്നാട്, ജിഎച്എസ് സൂരംബയല്‍, ജിഎച്എ്‌സ് കുറ്റിക്കോല്‍, സെന്റ് മേരീസ് എച്എസ് ബേള, മണവാട്ടി ബീവി ധര്‍മ്മത്തടുക്ക, സെന്റ് മേരീസ് എച്എസ്
കരിവേടകം, വിദ്യാശ്രീ ശിക്ഷണ കേന്ദ്ര മുള്ളേരിയ സഅദിയ ദേളി എന്നീ സ്‌കൂളുകള്‍ക്കാണ് നൂറുമേനി വിജയം ലഭിച്ചത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,540 പേര്‍ പരീക്ഷ എഴുതിയതില്‍ 10,112 പേര്‍ വിജയിച്ചു. കഴിഞ്ഞ തവണ 93 ശതമാനം വിജയമുണ്ടായിടത്തആണ് 95. 94 ശതമാനം വ്ിജയം കൊയ്തത്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ ഇവയാണ്:
ജി എച്ച് എസ് ചീമേനി, ജി എച്ച് എസ് ചായ്യോത്ത്, ജി എച്ച് എസ് ഉദിനൂര്‍, ജി എച്ച് എസ് കുട്ടമത്ത്, ജി എച്ച് എസ് പെരുമ്പട്ട, ജി എച്ച് എസ് തുരുത്തി, ജി എച്ച് എസ് കയ്യൂര്‍, ജി എച്ച് എസ് കല്ല്യോട്ട്, ജി എച്ച് എസ് കമ്പല്ലൂര്‍, ജി എച്ച് എസ് കാലിച്ചാനടുക്കം, ജി എച്ച് എസ് അമ്പലത്തറ, ജി എച്ച് എസ് പിലിക്കോട്, ജി എച്ച് എസ് വരക്കാട്, ജി എച്ച് എസ് കക്കാട്ട്, ജി എച്ച് എസ് കാഞ്ഞിരപ്പൊയില്‍, ജി എച്ച് എസ് ഉപ്പിലിക്കൈ, ജി എച്ച് എസ് അട്ടേങ്ങാനം, ജി എച്ച് എസ് പുല്ലൂര്‍, ജി എച്ച് എസ് ഇരിയ, ജി എച്ച് എസ് കോളിയാട്, ജി എച്ച് എസ് മടിക്കൈ സെക്കന്റ്, ജി എച്ച് എസ് കോടോത്ത്, ജി എച്ച് എസ് പാക്കം, ജി എച്ച് എസ് രാവണീശ്വരം, ജി എച്ച് എസ് മടിക്കൈ, ജി എച്ച് എസ് പുല്ലൂര്‍, ജി എച്ച് എസ് തയ്യേനി, ജി എച്ച് എസ് ബാനം, ജി എച്ച് എസ് പെരിയ, ജി എച്ച് എസ് സൗത്ത് തൃക്കരിപ്പൂര്‍, ജി എച്ച് എസ് ജി എച്ച് എസ് കാഞ്ഞങ്ങാട് സൗത്ത്, ജി എച്ച് എസ് തച്ചങ്ങാട്, ജി എച്ച് എസ് കൊട്ടോടി, ഐഇഎംഎച്ച്എസ് പള്ളിക്കര, സെന്റ്ജൂഡ്‌സ് വെളളരിക്കുണ്ട്, ആര്‍വിഎംഎച്ച്എസ് തുരുത്തി, പെരിയ അംബേദ്കര്‍, ഹൊസ്ദുര്‍ഗ് ലിറ്റില്‍ ഫഌര്‍, സ്വാമി രാംദാസ് രാംനഗര്‍, വി കെ എം കെ ടി എസ് തൃക്കരിപ്പൂര്‍, നൂറുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കര, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടക്കാവ്, സിഎച്ച് എംഎച്ച്എസ്എച്ച്എസ് മെട്ടമ്മല്‍, സെന്‍ മേരീസ് പി എംഎച്ച്എസ് ചിറ്റാരിക്കാല്‍ എന്നീ സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 44 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 29 സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ക്കും എട്ട് എയ്ഡഡ് സ്‌കൂളുകളും ഏഴ് അണ്‍എയ്ഡഡ് സ്‌കൂളുകളുമണ്. കഴിഞ്ഞ വര്‍ഷം വിജയശതമാനം 97.61 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 30 ശതമാനം സ്‌കൂളുകളാണ് നൂറ്‌മേനി കൊയ്തത്. 460 കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആറ് കുട്ടികള്‍ തോറ്റു. 84 കുട്ടികളെ പരീക്ഷക്ക് ഇരുത്തിയ ഹൊസ്ദുര്‍ഗ് ഹൈസ്‌ക്കൂളില്‍ ഒരു കുട്ടിയുടെ പരാജയത്തില്‍ നൂറ്‌മേനി നഷ്ടമായി. കഴിഞ്ഞ വര്‍ഷം 107 കുട്ടികളെ പരീക്ഷക്ക് ഇരുത്തി 23 പേര്‍ തോറ്റിരുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 890 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. 559 പെണ്‍കുട്ടികളും 331 ആണ്‍കുട്ടികളുമാണ് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയവര്‍. കഴിഞ്ഞ വര്‍ഷം 583 കുട്ടികള്‍ക്കായിരുന്നു എപ്ലസ്. ആകെ 8721 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 8573 പേര്‍ വിജയിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ എന്‍ എ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍
Keywords: Kasaragod, Kerala, News, SSLC, School, Education,SSLC 2018 Result; 97.13 Percent won in Kasaragod District