രജത ജൂബിലി നിറവില്‍ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ്; ലൈഫ് മിഷന്‍, സൗജന്യ വൈദ്യുതീകരണം തുടങ്ങി ജനോപകാരപ്രദമായ പദ്ധതികള്‍ ഏറ്റെടുത്ത് കോളജിന്റെ സേവനം
Jan 17, 2018, 20:31 IST
കാസര്‍കോട്: (www.kasargodvartha.com 17.01.2018) 25 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ് ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍, ഡോ. അബൂബക്കര്‍ കടയങ്കല്‍, ഡോ. വിനോദ് ജോര്‍ജ്, ഡോ. പ്രവീണ്‍ കോടോത്ത്, മുജീബ് റഹ് മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടികള്‍ കേവലമായ അര്‍ത്ഥത്തില്‍ 'ആഘോഷങ്ങള്‍' മാത്രമാകരുത്, സ്ഥാപനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയുള്ളതാവണം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പരിപാടിയും രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പ്രശംസനീയമായ നിലയില്‍ നിര്‍വ്വഹിക്കപ്പെട്ട 'പുനര്‍ജ്ജനി' പോലുള്ള സാമൂഹ്യസേവനപരിപാടികള്‍ ഇതിന് മികച്ച ഉദാഹരണമാണെന്നും കൂട്ടിച്ചേര്‍്ത്തു.
ലൈഫ് മിഷന്‍, സൗജന്യ വൈദ്യുതീകരണം, ശുചീകരണയജ്ഞം, ബോധവത്കരണം, ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍ തുടങ്ങി ജനോപകാരപ്രദമായ പദ്ധതികള്‍ ഏറ്റെടുത്ത് ആണ് കോളജിന്റെ സേവനം.
1) ലൈഫ് മിഷന്‍ പദ്ധതി
ഭവനരഹിതരായ പാവപ്പെട്ടവരുടെ 'വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ കേരളസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് ലൈഫ് മിഷന്‍ പദ്ധതിയുമായി കൈകോര്‍ത്തുകൊണ്ട് മൂന്നുലക്ഷം രൂപയുടെ ഭവനത്തിന്റെ രൂപകല്പനയും അതിന്റെ സാങ്കേതികസഹായവും നിര്‍വ്വഹിക്കുന്നു. മാത്രമല്ല നിര്‍മ്മാണത്തില്‍ എന്‍എസ്എസ് വാളണ്ടിയര്‍മാരുടെ സേവനവും എല്‍ബിഎസ് പ്രദാനം ചെയ്യുന്നു.
2) സൗജന്യവൈദ്യുതീകരണം
ഈ ഒരു വര്‍ഷകാലയളവില്‍ കാസര്‍കോട് ജില്ലയിലെ തെരഞ്ഞെടുത്ത പിന്നോക്കമേഖലകളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് വയറിംഗ് ചെയ്തുകൊടുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. പാവപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചം എത്തിക്കുന്നതിനും ഒപ്പം വിദ്യാര്‍ത്ഥികളില്‍ സേവനമനോഭാവം വളര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു.
3) ശുചീകരണയജ്ഞം
ജില്ലയിലെ പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിക്കൊണ്ട് ഒരു തുടക്കം എന്ന രീതിയില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കോളജ് വരെ റോഡിനിരുവശവും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക് മാലിന്യശുചീകരണമാണ് ലക്ഷ്യമിടുന്നത്.
4) ബോധവത്കരണം
സമൂഹത്തിന്റെ നിരന്തരശ്രദ്ധ പതിയേണ്ട മേഖലകളായ ഊര്‍ജ്ജസംരക്ഷണം, പ്രകൃതി സംരക്ഷണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഈ വിഷയങ്ങള്‍ പ്രമേയമാക്കിയ തെരുവുനാടകങ്ങള്‍ വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചുകൊണ്ട് പര്യടനങ്ങള്‍ നടത്തണം.
ഇത്തരത്തില്‍ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ പ്രമേയമാക്കിക്കൊണ്ട് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചന, ആശയാവതരണം, ഉപന്യാസരചന, ഡോക്യുമെന്ററി തയ്യാറാക്കല്‍, ഷോര്‍ട്ട് ഫിലിം, ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. കൂടാതെ പരിപാടികളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഫാബ്രിക്കേഷനില്‍ പ്രാവീണ്യം നല്‍കുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ഫാബ് ലാബിന്റെ പ്രദര്‍ശനവും പരിചയപ്പെടുത്തലും ഉണ്ടായിരിക്കും.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പൊതുവായനശാലകളെ സാങ്കേതികവത്കരിക്കുന്നതിന്റെ ഭാഗമായി ലൈബ്രേറിയന്മാര്‍ക്ക് ഒരു ദിവസത്തെ പരിശീലനശില്പശാല സംഘടിപ്പിക്കുന്നു.
5) ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍
ശാസ്ത്രസാങ്കേതിക രംഗത്തെ വളര്‍ച്ചയും നൂതനപ്രവണതകളും പരിചയപ്പെടുത്താനുദ്ദേശിച്ചുകൊണ്ട് നടത്തുന്ന അഖിലേന്ത്യാപ്രദര്‍ശനത്തില്‍ നമ്മുടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുള്ള അതികായന്മാര്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് തൊഴില്‍മേളയും വിദ്യാഭ്യാസമേളയും നടക്കും.
കൂടാതെ ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പ്രശസ്തരും പ്രഗത്ഭരുമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സെമിനാറുകള്‍ പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്.
ക്യാമ്പസ്സിലേക്ക് ഒരു തിരിച്ചുവരവ് എന്ന പേരില്‍ കഴിഞ്ഞ 25 വര്‍ഷ കാലയളവില്‍ എല്‍ബിഎസില്‍ സേവനമനുഷ്ഠിച്ച് പിരിഞ്ഞുപോയ മുന്‍കാലങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാവരെയും ഒന്നിച്ചുകൂട്ടുകയും ആദരിക്കുകയും അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്ന പരിപാടിയും സംഘടിപ്പിക്കുന്നു.
ഈ വര്‍ഷത്തെ ആദ്യപരിപാടി എന്ന നിലയില്‍ 18 ന് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആശയാവതരണം, പോസ്റ്റര്‍ രചന, ക്വിസ്സ് എന്നീ മത്സരയിനങ്ങള്‍ കോളജില്‍ വച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ദേശീയ സമുദ്ര വിവരസേവനകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ടി കെ ബാലകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിക്കും.
Keywords: Kerala, kasaragod, news, LBS-College, Povvel, Education, Silver Jubilee celebration by LBS College