ചാല ബിഎഡ് സെന്ററില്‍ മലയാളം കോഴ്‌സ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ
Jun 15, 2015, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 15/06/2015) ചാല ബിഎഡ് സെന്ററില്‍ നിന്നും മലയാളം കോഴ്‌സ് നിര്‍ത്തലാക്കാനുള്ള സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രവേശന നടപടി ആരംഭിക്കാനിരിക്കയാണ് സര്‍വകലാശാല മലയാളം ബിഎഡ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ബിഎഡ് കോഴ്‌സ് രണ്ട് വര്‍ഷമാക്കിയതോടെ സൗകര്യം വര്‍ധിപ്പിക്കാനെന്ന വാദമുയര്‍ത്തിയാണ് സര്‍വകലാശാലയുടെ ഈ നീക്കമെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കാസര്‍കോട് ജില്ലയില്‍ ബിഎഡ് മലയാളം കോഴ്‌സ് ലഭ്യമായ ഒരേയൊരു സെന്ററില്‍ നിന്നും കോഴ്‌സ് നീക്കം ചെയ്യാനുള്ള തീരുമാനം ജില്ലയിലെ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. സര്‍വകലാശാലാ ക്യാമ്പസിലെ കോഴ്‌സ് നീക്കം ചെയ്ത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണെന്ന സംശയവും ഉയരുന്നു.
മികച്ച മാര്‍ക്ക് നേടി ജില്ലയില്‍ തന്നെ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കാനുള്ള നീക്കം വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുക്കുമെന്ന് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും പ്രസിഡണ്ട് ബി വൈശാഖും അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : College, Course, Education, SFI, Protest, Kasaragod, Kerala, Students.
Advertisement: