city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എല്‍ ബി എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. നവാസിന് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: (www.kasargodvartha.com 25/07/2016) പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ എ നവാസിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സ്‌നേഹോഷ്മളമായ യാത്രയയപ്പ്. എല്‍ ബി എസ് കോളജിനെ ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും കോളജ് അന്തരീക്ഷം സമരങ്ങള്‍കൊണ്ട് സംഘര്‍ഷഭരിതമായിരുന്ന കാലങ്ങളില്‍ സമാധാനം പുനസ്ഥാപിച്ച് വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം വളര്‍ത്തുന്നതിലും ഡോ. നവാസ് വഹിച്ച പങ്ക് വളരെ വലുതാണ്.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശോചനീയാവസ്ഥയിലായിരുന്ന കോളജിനെ പുരോഗതിയുടെ പാതയിലേക്കാണ് നവാസ് കൈപിടിച്ചുയര്‍ത്തിയത്. കോളേജിന് 4.3 കോടി രൂപ ചിലവില്‍ പുതിയ ക്ലാസ്‌റൂം ബ്‌ളോക്കും 30 ലക്ഷം രൂപ ചെലവില്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് പ്‌ളേ സ്‌പേസും 1.97 കോടി രൂപ ചെലവില്‍ സ്‌റ്റേഡിയവും 30 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതില്‍ നിര്‍മാണവും 70 ലക്ഷം രൂപ ചെലവില്‍ പ്രവേശനകവാടവും 8.3 കോടി രൂപ ചെലവില്‍ 1500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത് ഡോ നവാസാണ്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ നിര്‍മിക്കുന്നതിനും അദ്ദേഹം താല്‍പര്യപൂര്‍വം പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി. നാല് പുതിയ എം ടെക് കോഴ്‌സുകള്‍ ആരംഭിച്ചു. ബി ടെക് കോഴ്‌സിന് 120 സീറ്റുകള്‍ വര്‍ധിപ്പിച്ചു. കോളജിനകത്തുകൂടി കടന്നുപോയ റോഡ് ഒഴിവാക്കി പൊതുജനങ്ങള്‍ക്കായി പുറത്തുകൂടി റോഡ് നിര്‍മിച്ച് നല്‍കുന്നതിനും നവാസ് നടപടി സ്വീകരിച്ചിരുന്നു. കോളജില്‍ ദേശീയ സെമിനാറുകളും സ്‌പോര്‍ട്‌സ് മീറ്റുകളും സംഘടിപ്പിച്ച് പ്രവര്‍ത്തന മികവ് തെളിയിച്ച അദ്ദേഹം 25 ഓളം ടെക്‌നിക്കല്‍ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിരുന്നു. ഓള്‍ ഇന്ത്യ ടെക്‌നിക്കല്‍ അപ്ലെറ്റ് അതോറിറ്റി കമ്മിറ്റിയംഗം, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

പി ടി എ കമ്മിറ്റിയും അധ്യാപകരും സ്റ്റാഫ് അംഗങ്ങളും നവാസിനെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്. പൊവ്വല്‍ എല്‍ ബി എസ് കോളജിന് നവചൈതന്യം പകര്‍ന്ന പ്രിന്‍സിപ്പലിന്റെ പടിയിറക്കം അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും നൊമ്പരമുണര്‍ത്തി. യാത്രയയപ്പ് യോഗത്തില്‍ പി ടി എ വൈസ് പ്രസിഡണ്ട് എ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാമളാ ദേവി, അക്കാദമിക് ഡീന്‍ ഡോ. ഷുക്കൂര്‍, ഡോ. സുകുമാരന്‍, ഡോ. അബൂബക്കര്‍, ഇസ്മാഈല്‍ പൊവ്വല്‍, മുന്‍ സെക്രട്ടറി സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയാണ് ഡോ. നവാസ് പടിയിറങ്ങുന്നത്.

എല്‍ ബി എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. നവാസിന് യാത്രയയപ്പ് നല്‍കി

Keywords : LBS-College, Students, Sent off, Education, Programme, Inauguration, Dr KA Navas.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia