എസ്.ഡി.പി.ഐയുടെ നിവേദനം ഫലം കണ്ടു; ചന്ദ്രഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത വഴിയൊരുക്കി
Jul 1, 2015, 10:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 01/07/2015) ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നുപോകാന്‍ പുതുതായി ഉണ്ടാക്കിയ വഴി സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്.ഡി.പി.ഐ. മേല്‍പറമ്പ് ടൗണ്‍ കമ്മിറ്റി സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ നിവേദനം ഫലംകണ്ടു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ വഴി സ്‌കൂള്‍ അധികൃതര്‍ തുറന്നുകൊടുത്തു.
നേരത്തെ മേല്‍പറമ്പ് - കീഴൂര്‍ പാതയോരത്താണ് പുതിയ കവാടം തുറന്നുകൊടുത്തിരുന്നത്. ഈ റോഡിലൂടെ നിത്യേന വലിയ വാഹനങ്ങള്‍ ഉള്‍പെടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. മോട്ടോര്‍ സൈക്കിളിന്റെ അമിത വേഗം നിത്യകാഴ്ചയാണ്. ഇത് അപകടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നിവേദനം നല്‍കിയത്.
ഇതേതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സുരക്ഷിതമായ വഴിയൊരുക്കുകയായിരുന്നു.

Related News:
ചന്ദ്രഗിരി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി കടന്നു പോകാന്‍ ഉണ്ടാക്കിയ വഴി സുരക്ഷിതമല്ല: എസ്.ഡി.പി.ഐ
Keywords : SDPI, Melparamba, School, Students, Education, Kasaragod, Kerala.