city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Science on Wheels | സ്‌കൂളുകളിലേക്ക് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശന വാഹനം എത്തുന്നു; സയന്‍സ് ഓണ്‍ വീല്‍സ് ജനുവരി 23-ന് പര്യടനം തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE) ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി 'സയന്‍സ് ഓണ്‍ വീല്‍സ്' എന്ന പേരില്‍ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 23 ന് കാസര്‍കോട് ബളാന്തോട് ജി എച് എസ് എസില്‍ നിന്ന് ആരംഭിച്ച് മാര്‍ച് രണ്ടിന് തിരുവനന്തപുരത്തെ തോന്നയ്ക്കല്‍ ജി എച് എസ് എസില്‍ സമാപിക്കും.
             
Science on Wheels | സ്‌കൂളുകളിലേക്ക് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശന വാഹനം എത്തുന്നു; സയന്‍സ് ഓണ്‍ വീല്‍സ് ജനുവരി 23-ന് പര്യടനം തുടങ്ങും

വിവിധ ശാസ്ത്ര പരീക്ഷണപ്രദര്‍ശനത്തിലൂടെ കേരളത്തിലെ സ്‌കൂള്‍ കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയന്‍സ് ഓണ്‍ വീല്‍സ് എന്ന വാഹനം കേരളത്തിലെ എല്ലാ ജില്ലകളിലും തെരഞ്ഞെടുത്ത സ്‌കൂളുകള്‍ സന്ദര്‍ശിക്കും. വാഹനം സ്‌കൂളുകളില്‍ രണ്ട് ദിവസം തങ്ങും.

ഇതില്‍ ആദ്യത്തെ ദിവസം തെരഞ്ഞെടുത്ത ഒരു വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ആശയങ്ങളിലും പരീക്ഷണങ്ങളിലും പരിശീലനം നല്‍കും. രണ്ടാമത്തെ ദിവസം പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ആശയങ്ങള്‍ വിശദീകരിക്കുകയും അതുവഴി സമാനക്കാര്‍ തമ്മിലുള്ള പഠനവും ആശയവിനിമയവും പ്രോത്സാഹിക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. ഓരോ ജില്ലയിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സമീപത്തെ മറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സയന്‍സ് ഓണ്‍ വീല്‍സ് സന്ദര്‍ശിക്കാനാവും.
           
Science on Wheels | സ്‌കൂളുകളിലേക്ക് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശന വാഹനം എത്തുന്നു; സയന്‍സ് ഓണ്‍ വീല്‍സ് ജനുവരി 23-ന് പര്യടനം തുടങ്ങും

ജനുവരി 23ന് രാവിലെ 10 മണിക്ക് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപല്‍ സെക്രടറിയുമായ പ്രൊഫ. കെപി സുധീര്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു അബ്ദുല്‍ ഹമീദ്, കാസര്‍കോട് വിദ്യാഭാസ ഡെപ്യൂടി ഡയറക്ടര്‍ സി കെ വാസു, പടന്നക്കാട് കാര്‍ഷിക കോളജ് ഡീന്‍ മിനി പി കെ എന്നിവര്‍ സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്രജ്ഞ ഡോ. ബി എം ഷെരിന്‍, ബളാന്തോട് സ്‌കൂള്‍ പ്രിന്‍സിപല്‍ എം ഗോവിന്ദന്‍, പിടിഎ പ്രസിഡന്റ് കെ എന്‍ വേണു എന്നിവര്‍ പങ്കെടുത്തു.


ശാസ്ത്രവണ്ടി റൂട് ഇങ്ങനെ:

ബളാന്തോട് (കാസര്‍കോട്): ജനു. 23,24
മയ്യില്‍ (കണ്ണൂര്‍): 25,27
മാനന്തവാടി (വയനാട്): 30,31
പുനൂര്‍ (കോഴിക്കോട്): ഫെബ്രു. 1,2
പുലാമന്തോള്‍ (മലപ്പുറം): 3,6
ചെറുതുരുത്ത (തൃശൂര്‍): 7,8
ആലത്തൂര്‍ (പാലക്കാട്): 9.10
പുത്തന്തോട് (എറണാകുളം): 13,14
പൂംകാവ് (ആലപ്പുഴ): 15,16
മണിമല (കോട്ടയം): 17,20
പമ്പനാര്‍ (ഇടുക്കി): 21,22
ചൂരക്കോട് (പത്തനംതിട്ട): 23,24
കടക്കല്‍ (കൊല്ലം): 27,28
തോന്നക്കല്‍ (തിരുവനന്തപുരം): മാര്‍ച് 1,2

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Education, Programme, Science on Wheels will begin its tour on January 23.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia