പെരുന്നാളിന് മുമ്പുള്ള ദിവസം സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം; പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത് ഒരാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി
May 29, 2019, 12:40 IST
കാസര്‍കോട്: (www.kasargodvartha.com 29.05.2019) പെരുന്നാളിന് മുമ്പ് ജൂണ്‍ മൂന്നിന് തന്നെ സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി. റമദാന്‍ 30 പൂര്‍ത്തിയാക്കിയാല്‍ ജൂണ്‍ അഞ്ചിനായിരിക്കും പെരുന്നാള്‍. റമദാന്‍ 29 ന് മാസപ്പിറവി ദൃശ്യമായാല്‍ ജൂണ്‍ നാലിനായിരിക്കും പെരുന്നാള്‍. പെരുന്നാളിന്റെ തലേ ദിവസം സ്‌കൂളുകള്‍ തുറക്കുന്നതിലുള്ള ബുദ്ധിമ്മുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് എം എല്‍ എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
പെരുന്നാളിന് മുമ്പ് സ്‌കൂള്‍ തുറന്നാല്‍ ദൂരസ്ഥലങ്ങളിലുള്ള അധ്യാപകര്‍ ഒരു ദിവസത്തേക്ക് ജോലി സ്ഥലത്തെത്തി പിറ്റേദിവസം പെരുന്നാളിന് വീണ്ടും വീട്ടിലെത്തിച്ചേരാന്‍ വളരെയധികം ക്ലേശിക്കണം. പെരുന്നാളിന്റെ തിരക്കിനിടയില്‍ കുട്ടികളെ പ്രത്യേകിച്ച് അക്ഷരമുറ്റത്തേക്ക് പുതുതായി വരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലെത്തിക്കാന്‍ രക്ഷിതാക്കളും പ്രയാസപ്പെടേണ്ടിവരും. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് മിക്ക വിദ്യാലയങ്ങളിലും ഒരുതുള്ളി വെള്ളം പോലുമില്ലാത്ത ഗുരുതരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് ഒരാഴ്ച നീട്ടി ജൂണ്‍ 10 ലേക്ക് മാറ്റണമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Teacher, Education, School reopening; N.A Nellikkunnu MLA submit memorandum to CM
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Teacher, Education, School reopening; N.A Nellikkunnu MLA submit memorandum to CM
< !- START disable copy paste -->