സ്‌കൂൾ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടര കോടി
Jul 11, 2017, 21:03 IST
കുമ്പള: (www.kasargodvartha.com 11.07.2017) ഹേരൂര്‍ മീപ്പിരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാലയ വികസന സെമിനാറില്‍ എട്ടര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കി. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഹയര്‍ സെക്കന്‍ഡറിക്ക് ലഭിച്ച എട്ട് കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട് റൂമിന്റെയും, ജില്ലാ പഞ്ചായത്തില്‍ നിന്നും ലഭിച്ച നാല് കമ്പ്യൂട്ടറുകളുടെയും ഉദ്ഘാടനം നടന്നു.
ഓപ്പണ്‍ ഓഡിറ്റോറിയം, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ എന്നിവ സ്ഥാപിക്കുന്നതിന് മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, ഓള്‍ഡ് സ്‌കൂള്‍ അസോസിയേഷന്‍, സ്‌കൂള്‍ സ്റ്റാഫ്, പി ടി എ, എസ് എം സി എന്നിവര്‍ നല്‍കുന്ന ഫണ്ടുകള്‍ വിനിയോഗിക്കും. സെമിനാര്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്ത് വികസന രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായിരുന്നു.
ഹെഡ്മാസ്റ്റര്‍ മനോജ് കുമാര്‍ സി പ്രബന്ധം അവതരിപ്പിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, എ ഇ ഒ വി ദിനേശ, പ്രിന്‍സിപ്പാള്‍ ടി വി രജനി, ഫാറൂഖ് ഷിറിയ, ഒ എസ് എ പ്രസിഡന്റ് അഹ് മദ് മൂസ, ഒ എസ് എ സെക്രട്ടറി മജീദ് പച്ചമ്പള എന്നിവര്‍ പ്രസംഗിച്ചു.
പി ടി എ പ്രസിഡന്റ് അബ്ദുല്‍ റഹീം മീപ്പിരി സ്വാഗതവും എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് മീപ്പിരി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Heroor School, Development project, MLA, P.B. Abdul Razak, Fund, Education, Kasaragod, Manjeshwaram.